Flash News

ശബരിമലയില്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി; സ്‌റ്റേയില്ലെങ്കിലും കാത്തിരിക്കാന്‍ നിര്‍ദേശം

December 13, 2019 , സ്വന്തം ലേഖകന്‍

sabarimala-supreme-court-1ന്യൂഡല്‍ഹി: ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി. രാജ്യത്തെ ക്രമസമാധാന നില പരിഗണിക്കേണ്ടതുണ്ട്. നിലവില്‍ സ്ഥിതി സ്‌ഫോടനാത്മകമാണെന്നും കോടതി പറഞ്ഞു. രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരുടെ ഹര്‍ജികളിലാണ് കോടതിയുടെ പരാമര്‍ശം.

ശബരിമല യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, ശബരിമലയില്‍ പ്രവേശിക്കുന്നതിന് യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിടില്ലെന്നും കോടതി പറഞ്ഞു.

സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിശാല ബെഞ്ചിന് വിട്ടതല്ലേയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയം വളരെ ഗൗരവമുള്ളതാണ്. വിശാലബെഞ്ച് പരിഗണിക്കുന്നതുവരെ കാത്തിരിക്കണം. അന്തിമ വിധിക്ക് ശേഷം പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കും. വിശാലബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

സമാധാനത്തോടെ കാത്തിരിക്കണമെന്നും കോടതി നിര്‍ദ്ദേശം. വിധി യുവതികള്‍ക്ക് അനുകൂലമാണെങ്കില്‍ സംരക്ഷണം നല്‍കുമെന്നും കോടതി പറഞ്ഞു. പോലീസ് സംരക്ഷണത്തില്‍ ഇനി മുന്നോട്ടു പോകാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

rahana-bindu


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top