ബോറിസ് ജോണ്‍സണും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും വിജയത്തിലേക്ക്; യൂറോപ്യന്‍ യൂണിയന്‍ വിടാനൊരുങ്ങി ബ്രിട്ടന്‍

maxresdefaultലണ്ടന്‍: ബ്രിട്ടണിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയത്തിലേക്കടുക്കുന്നു. നിലവില്‍ വോട്ടെണ്ണിയ 459 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 359 സീറ്റുകളും പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്റെ  ലേബര്‍ പാര്‍ട്ടിക്ക് 203 സീറ്റുകളും ലഭിച്ചിട്ടുണ്ട്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 650 സീറ്റുകളില്‍ 326 സീറ്റുകളാണ് വിജയിക്കാന്‍ വേണ്ടത്.  650 സീറ്റിലേക്ക് മൂവായിരത്തിലേറെ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

357 സീറ്റുകള്‍ വരെ നേടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്നാണ് എക്‌സിറ്റ് പോൾ  പ്രവചനം.  ലേബര്‍ പാര്‍ട്ടിയുടെ  ശക്തികേന്ദ്രങ്ങളടക്കം പിടിച്ചെടുത്താണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ  മുന്നേറ്റം.

കണ്‍സര്‍വേറ്റീവുകള്‍ക്ക് ഹൗസ് ഓഫ് കോമണ്‍സില്‍ 363 സീറ്റുകളും ലേബര്‍ പാര്‍ട്ടിക്ക് 203 സീറ്റുകളും ലഭിക്കുമെന്നാണ് ബിബിസിയുടെ അഭിപ്രായം. ഇത് കണ്‍സര്‍വേറ്റീവുകള്‍ക്ക് 75 സീറ്റുകളുടെ ഭൂരിപക്ഷം നല്‍കും. 1987 ല്‍ മാര്‍ഗരറ്റ് താച്ചര്‍ നേടിയതിനുശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാകും അത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബിന്‍, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍ എന്നിവരാണ് പ്രധാനമന്ത്രിസ്ഥാനത്തിനായി മത്സരിക്കുന്നത്.

ബോറിസ് ജോണ്‍സണെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതോടെ ബ്രിട്ടന്റെയും ബ്രെക്‌സിറ്റിന്റെയും ഭാവിയില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 2020 ജനുവരി 31-നുതന്നെ ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നാണ് സൂചനകള്‍.

വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് ജനത വോട്ടുരേഖപ്പെടുത്തിയത്.  ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയ്ല്‍സ്, ഉത്തര അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി നാലായിരത്തിലേറെ പോളിങ് ബൂത്തുകളൊരുക്കിയിരുന്നു. രാവിലെ ഏഴിനാരംഭിച്ച പോളിങ് രാത്രി പത്തുവരെ നീണ്ടു.  ‘തലമുറയിലെ ഏറ്റവുംപ്രധാനപ്പെട്ട വിധിയെഴുത്ത്’ എന്നാണ് തിരഞ്ഞെടുപ്പിനെ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകാന്‍ 2016-ല്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം നടക്കുന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പാണിത്.

നേരത്തേയുള്ള കരാര്‍പ്രകാരം ഒക്ടോബര്‍ 31-ന് ബ്രെക്‌സിറ്റ് കരാറില്‍ സമവായത്തിലെത്താന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News