റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ മരണം; കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

palarivattom-accidentകൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കുഴി അടയ്ക്കും എന്ന് പറയുന്നതല്ലാതെ നടക്കുന്നില്ല. നാണിച്ച് തല കുനിക്കുന്നുവെന്ന് ഹൈക്കോടതി. യദുലാലിന്റെ കുടുംബത്തോട് കോടതി മാപ്പ് ചോദിക്കുന്നുവെന്നും കോടതി.

പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്കും കൊച്ചി കോര്‍പ്പറേഷനുമാണ് കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വന്നത്. ഉദ്യോഗസ്ഥരില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു. ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങി പരിശോധിക്കണം. ശിതീകരിച്ച മുറിയിലിരുന്നല്ല പരിശോധിക്കേണ്ടതെന്നും വിമര്‍ശനം.

അതേസമയം, യദുലാലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പണം ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചു. മൂന്ന് അഭിഭാഷകര്‍ അടങ്ങുന്നതാണ് അമിക്കസ്‌ക്യൂറി. റോഡുകളിലെ എല്ലാ കുഴികളിലും മരണം ഒളിഞ്ഞിരിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് കൊച്ചി പോലീസ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്നും അന്വേഷിക്കും.

palarivattom-pothole-1

നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, കോടതി ഇടപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പിതാവ്

പാലാരിവട്ടം കുഴിയില്‍ വീണ് യദുലാല്‍ മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഇപി സൈനബ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സൂസന്‍ സോളമന്‍ തോമസ്, നിരത്ത് വിഭാഗം എറണാകുളം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെഎന്‍ സുര്‍ജിത്, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ പികെ ദീപ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. അതേസമയം, സംഭവത്തില്‍ കോടതി ഇടപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് മരിച്ച യദുലാലിന്റെ അച്ഛന്‍ പറഞ്ഞു. തന്റെ മകന് സംഭവിച്ചതുപോലൊരു ദുരന്തം മറ്റൊരാള്‍ക്കും സംഭവിക്കരുതെന്നും പിതാവ് പറയുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് കൊച്ചി പോലീസ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്നും അന്വേഷിക്കും. കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചു.

palarivattom-pothole palarivattom-road-1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment