Flash News

അമൃതയില്‍ ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ്

December 14, 2019 , അമൃത മീഡിയ

Conferance photo 2അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്,അമൃതപുരിയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒന്‍പതാം അന്താരാഷ്ട്ര ദ്വിദിന കോണ്‍ഫറന്‍സിനു തുടക്കമായി. എംബെഡഡ് കമ്പ്യൂട്ടിങ് ആന്‍ഡ് സിസ്റ്റം ഡിസൈനിങ് ആസ്പദമാക്കി 13 ,14 തീയതികളില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ ഉത്ഘാടനം അരിസോണ യൂണിവേഴ്സിറ്റി ഏറോസ്പേസ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ ഡോ.എറിക് ബുച്ചര്‍ ഉത്ഘാടനം ചെയ്തു.

ഇത്തരം ഒരു വേദിയില്‍ എത്തി ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അരിസോണയിലെ ഏറോസ്പേസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണ് അവിടേക്ക് എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റുകളില്‍ നിന്നും തിരിച്ചറിവുകള്‍ ഉണ്ടാകണമെന്നും ലക്ഷ്യത്തിലേക്കുള്ള വഴിയാണ് പ്രധാനമെന്നും തിരഞ്ഞെടുത്ത വിഷയങ്ങളില്‍ പ്രകത്ഭരാകുകയും അതുവഴി ഗവേഷണത്തില്‍ വിജയം നേടുകയും വേണമെന്നും ഡോ.എറിക് ബുച്ചര്‍ കൂട്ടിച്ചേര്‍ത്തു.

conferane photo1എംബെഡഡ് സിസ്റ്റം ഡിസൈന്‍,സോഫ്റ്റ്വെയര്‍ സിസ്റ്റംസ് ആന്‍ഡ് ആപ്പ്ലിക്കേഷന്‍ ഡിസൈന്‍, റിയല്‍ ടൈം സിസ്റ്റംസ് ആന്‍ഡ് അപ്പ്ലിക്കേഷന്‍സ് എന്നിങ്ങനെ ഇരുപത്താറു വിഷയങ്ങളാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ചചെയ്യപെടുന്നത്.

ബഫല്ലോ സര്‍വ്വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ ഡോ. രാമലിംഗം ശ്രീധറായിരുന്നു ചടങ്ങിന്‍റെ വിശിഷ്ടാതിഥി. നിങ്ങളുടെ വിജയം നിരന്തരം നോക്കികാണണമെന്നും ഒരിക്കലും അതിനു തടസ്സം നേരിടരുതെന്നും അദ്ദേഹം പറഞ്ഞു. ഉയരങ്ങളിലും ഉയരങ്ങളിലേക്ക് ഓരോരോരുത്തരും എത്തിച്ചേരണമെന്നും ഏവരും വിജയം കൈവരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ വിഷയങ്ങള്‍ അടങ്ങിയ മുപ്പത്തിയെട്ടു ഗവേഷണ പത്രങ്ങള്‍ കോണ്‍ഫെറെന്‍സില്‍ അവതരിപ്പിക്കും. പെന്‍ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ ഡോ. സപ്തര്‍ഷി ദാസ്, ഐഐടി ഖരംഗ്പുര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ ഡോ. ഭര്‍ഖബ് ബി ഭട്ടാചാര്യ, റോബര്‍ട്ട് ബോഷ് എഞ്ചിനീയറിംഗ് ആന്‍ഡ് ബിസിനസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നുള്ള ഡോ.വിശാല്‍ സരസ്വത്, ടെക്സാസ് ഇന്‍സ്ട്രമെന്റ്സ് സീനിയര്‍ പ്രിന്‍സിപ്പല്‍ മിഹിര്‍ മോഡി എന്നിങ്ങനെ നിരവധി പേര്‍ കമ്പ്യൂട്ടര്‍ ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ യുവ ഗവേഷകരുമായി സംവദിക്കും.

Conference photo4കുസാറ്റ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ചെയര്‍പേഴ്സണ്‍ ഡോ. എം. രവിശങ്കര്‍ ഉല്‍ഘാടന ചടങ്ങില്‍ സ്വാഗതമര്‍പ്പിച്ചു. അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ്, അമൃതപുരി അസ്സോസിയേറ്റ് ഡീന്‍ ഡോ. ബാലകൃഷ്ണന്‍ ശങ്കര്‍ , പ്രിന്‍സിപ്പല്‍ ഡോ. ജ്യോതി എസ്.എന്‍, അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, അമൃതപുരി പ്രിന്‍സിപ്പല്‍ ഡോ. വി.എം നന്ദകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഐ.എസ്.ഇ.ഡി 2019 പ്രോഗ്രാം ചെയര്‍ ഡോ. പുരുഷോത്തമന്‍ എ നന്ദി രേഖപ്പെടുത്തി.

കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ അത്യാധുനിക സര്‍ക്യൂട്ടുകള്‍, അല്‍ഗോരിതങ്ങള്‍, സിസ്റ്റങ്ങള്‍ എന്നിവയുടെ പ്രയാസകരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ എന്നിവയ്ക്ക് ഈ പ്രശ്ന പരിഹാരങ്ങള്‍ പ്രത്യക്ഷത്തില്‍ മനസിലാക്കാനും കഴിഞ്ഞു. അവയില്‍ പലതും ചെറിയ ഉള്‍ച്ചേര്‍ത്ത അല്ലെങ്കില്‍ ധരിക്കാന്‍ കഴിയത്തക്ക വിധത്തിലുള്ള ഉപകരണങ്ങളുടെ രൂപത്തിലാണ്. ഇതുമായി ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഭൂരിഭാഗം മുന്നേറ്റങ്ങളിലും ഉള്‍ക്കൊള്ളുന്നു. സഹകരണശേഷിയുള്ള സംവദിക്കാനാകുന്ന വൈവിധ്യമാര്‍ന്ന ഹാര്‍ഡ്‌വെയര്‍, ഫേം വെയര്‍, സോഫ്റ്റ്‌വെയര്‍ എന്നീ ഉപഘടകങ്ങള്‍ അടങ്ങുന്നതാണ് ഒരു ചിപ്പ്. ഇവയുടെ വികസനം ഭാവിയില്‍ ഉപയോക്തൃ-സൗഹൃദവും പരിസ്ഥിതി യോഗ്യവും ഊര്‍ജ്ജ പ്രാപ്തിയുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപകല്‍പ്പനയ്ക്ക് സഹായകമാകും.

conferene photo3Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top