മുക്കത്തെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ; കാമുകന്‍ അറസ്റ്റില്‍

cxകോഴിക്കോട്: കോഴിക്കോട് മുക്കത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് റിനാസ് എന്നയാളെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അനുപ്രിയയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അനുപ്രിയയുടെ മരണത്തില്‍ റിനാസിന്‌ പങ്കുണ്ടെന്ന് അവളുടെ സഹപാഠികള്‍ വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം അനുപ്രിയ റിനാസിനോട് കൂടെ പുറത്ത് പോയിരുന്നു. ഇയാളുടെ വീട്ടുകാര്‍ നിരന്തരം ഫോണിലൂടെ ഭീഷണി മുഴക്കിയിരുന്നുവെന്നും ഇതില്‍ അവള്‍ മാനസിക പ്രയാസം അനുഭവിച്ചിരുന്നതായും സഹപാഠികള്‍ പറഞ്ഞു. മതം മാറുന്നതിനെക്കുറിച്ച് പോലും അവള്‍ ചിന്തിച്ചിരുന്നു. ഇനി റിനാസുമായി ബന്ധത്തിനില്ലെന്ന് അനുപ്രിയ പറഞ്ഞിരുന്നതായും സഹപാഠികള്‍ വ്യക്തമാക്കി.

റിനാസ്, അനുപ്രിയയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അവളുടെ അനിയനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും അനുപ്രിയയുടെ അമ്മയും വെളിപ്പെടുത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment