Flash News

നമ്മുടെ സുരക്ഷിതത്വം എവിടെ? (ലേഖനം)

December 14, 2019 , തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍

Nammude surakshithatham evide bannerഭയാനകവും ഭീകരവും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കൊണ്ട് നിറയപ്പെട്ട ഒരു ലോകത്താണ് മാനവരാശി ഇന്ന് ജീവിക്കുന്നത് എന്നുള്ളതാണ് സത്യം. വേദനാജനകമായ ദുരന്തങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടേയും അകാലമരണങ്ങളുടേയും അക്രമങ്ങളുടേയും ക്രൂരമായ കൊലകളുടേയും ദുഃഖവാര്‍ത്തകളാണ് അനുദിനം ഇന്ന് മനുഷ്യര്‍ കേട്ടുകൊണ്ടിരിക്കുന്നത്. അധര്‍മ്മം ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു. കേരളത്തിലെ ഇന്നത്തെ അധികം അച്ഛനമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും സദാചാര ബോധം വഴിപോയിട്ടില്ല. അവിവാഹിതരായി ജീവിക്കുന്ന അനേകം വൈദികരും ബിഷപ്പുമാരും സന്യാസിസന്യാസിനിമാരും അസാന്മാര്‍ഗിക ജീവിതം നയിക്കുന്നവരാണ്. സഭകള്‍ അവരെ സം‌രക്ഷിച്ചേക്കാം. എന്നാല്‍, ദൈവം അവരെ ഒരിക്കലും രക്ഷിക്കില്ല. ക്രിസ്ത്യാനിത്വത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ശത്രു ക്രിസ്ത്യാനികളും സ്വാര്‍ത്ഥപ്രിയരായ ആത്മീയ നേതാക്കന്മാരുമാണ് ! ഇതില്‍ ആര്‍ക്കും സംശയം വേണ്ട.

സത്യവും നീതിയും സഹാനുഭൂതിയും ലോകത്തൊരിടത്തും ഇന്ന് കണികാണാന്‍ കൂടി ഇല്ല! ധര്‍മ്മരാജ്യമായ ഇന്ത്യയില്‍ ഇന്ന് സ്ത്രീകള്‍ക്ക് യാതൊരു മാനവും സുരക്ഷിതത്വവുമില്ലെന്നുള്ളതാണ് സത്യം. രണ്ട് വയസ്സുള്ള ശിശുക്കള്‍ തൊട്ട് എണ്‍പതും അതിലും പ്രായമുള്ള വൃദ്ധകള്‍ വരെയുള്ള സ്ത്രീകള്‍ ഇന്ത്യയിലുടനീളം അതിനീചമായി ബലാല്‍ക്കാരത്തിന് ഇരയായിത്തീരുകയും കൊല്ലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ശ്രീരാമ ഭക്തന്മാരുടെ പാര്‍ട്ടി രാജ്യം ഭരിക്കുകയും ചെയ്യുന്നു. സാക്ഷാല്‍ ഹൈന്ദവ ധര്‍മ്മം എന്തെന്ന് ഈ ശ്രീരാമ ഭക്തന്മാര്‍ക്ക് ഇനിയും മനസ്സിലാക്കാന്‍ കഴിയാതെ പോയത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിര്‍ഭാഗ്യം.

ഇന്ത്യയില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ബലാല്‍ക്കാരങ്ങള്‍ക്കും സ്ത്രീപീഡനങ്ങള്‍ക്കുമൊക്കെ എതിരായി ഈ മതവര്‍ഗീയ പാര്‍ട്ട് എന്ത് സം‌രക്ഷണ നടപടികളാണ് എടുത്തിട്ടുള്ളത്? സ്ത്രീക്ക് സുരക്ഷിതത്വം ഇന്ത്യയില്‍ എവിടെയുണ്ട്?

ഇത് ഇവിടെ ഉപസം‌ഹരിക്കട്ടെ. ലോകം സാത്താന്റെ അധീനതയിലാണ്. ലോകത്തില്‍ ഇന്ന് നടക്കുന്ന ബലാല്‍ക്കാരങ്ങളുടെയും സ്ത്രീ പീഡനങ്ങളുടേയും ആക്രമണങ്ങളുടെയും കൊലകളുടേയും അധര്‍മ്മത്തിന്റേയും അളവ് വരും‌കാലങ്ങളില്‍ പതിന്മടങ്ങായി വര്‍ദ്ധിക്കുകയേ ഉള്ളൂ എന്ന് ക്രിസ്തീയ വിശ്വാസികള്‍ക്ക് അറിയാം. ഒരു പ്രവചന ഗ്രന്ഥം കൂടിയായ ബൈബിള്‍ അന്ത്യകാല സ്ഥിതിഗതികളേയും അന്ത്യകാല സംഭവങ്ങളേക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചിട്ടുമുണ്ട്.

ലോകത്തിന് എന്തെല്ലാം സംഭവിച്ചാലും സര്‍‌വ്വശക്തന്റെ നിഴലിന്‍‌കീഴിലും അവന്റെ കോട്ടയ്ക്കുള്ളിലും അധിവസിക്കുന്ന തന്റെ ഭക്തന്മാര്‍ക്ക് ഭയമില്ല. അവര്‍ക്ക് അചഞ്ചലമായ വിശ്വാസവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും ഐഹിക ജീവിതത്തിലും സമാധാനവും സന്തോഷവും സുരക്ഷിതത്വ ബോധവുമുണ്ട്. ‘തന്റെ വിശുദ്ധന്മാരുടെ കാലുകളെ ദൈവം കാക്കുന്നു.’ (1 ശമു.2.9).

‘യഹോവ ഒരു ദോഷവും തട്ടാത്തവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും. യഹോവ നിന്റെ ഗമനത്തേയും ആഗമനത്തേയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.’ (സങ്കീ.121). ആകാശത്തേയും ഭൂമിയേയും ഉണ്ടാക്കിയ ദൈവം തന്റെ ഭക്തനാര്‍ക്ക് നല്‍കിയിരിക്കുന്ന ആനന്ദദായകമായ വാഗ്ദാനമാണിത്. ഇതാണ് നമ്മുടെ സുരക്ഷിതത്വം! ഇതാണ് പാളിപ്പോകാത്ത യഥാര്‍ത്ഥമായ സുരക്ഷിതത്വം! ഈ സുരക്ഷിതത്വം നിങ്ങള്‍ക്കും അനിവാര്യമല്ലേ?Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top