ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി. ഫത്തേപൂര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
പതിനെട്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയ്ക്ക് നേരെയാണ് ബന്ധുവായ യുവാവിന്റെ ക്രൂരത. ശനിയാഴ്ച പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍ ബന്ധുവും അയല്‍വാസിയുമായ യുവാവ് വീട്ടിലെത്തി കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിച്ച വിവരം വീട്ടുകാരെ അറിയിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരമാസകലം 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരമായ നിലയില്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹക്കാര്യം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച നാട്ടുപഞ്ചായത്ത് ചേര്‍ന്ന സമയത്താണ് പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി പീഡിപ്പിച്ച് തീ കൊളുത്തിയത്. നാട്ടുപഞ്ചായത്ത് നടക്കുന്ന സമയത്ത് വീടിനകത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട് നോക്കിയപ്പോഴാണ് പെണ്‍കുട്ടി കത്തിക്കാളുന്നത് കണ്ടത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news