Flash News

പൗരത്വ ഭേദഗതി നിയമം; ദക്ഷിണ ഡല്‍ഹിയില്‍ ഡിടിസി ബസുകള്‍ക്ക് തീയ്യിട്ടു

December 15, 2019

സൗത്ത് ഡല്‍ഹിയിലെ ഓഖ്‌ല, ജാമിയ, കാളിന്ദികുഞ്ച് പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികളും ജനങ്ങളും പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രകടനം നടത്തി. പ്രകടനത്തെതുടര്‍ന്ന് ഓഖ്‌ല അണ്ടര്‍പാസില്‍ നിന്ന് സരിത വിഹാറിലേക്കുള്ള റോഡ് അടച്ചു.

CAB-Protestന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം കത്തിപ്പടരുന്നു. ഇന്ന് ഓഖ്‌ല, ജാമിയ, കാളിന്ദി കുഞ്ച് പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും വന്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് തീയിട്ടു. പിന്നീട് അഗ്നിശമന സേനാ സംഘം വന്ന് തീ കെടുത്തി. ജനക്കൂട്ടത്തെ നീക്കം ചെയ്യാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു.

സർവകലാശാലയിൽ വിദ്യാർത്ഥികളും അധ്യാപകും നടത്തിവരുന്ന സമരമാണ് വലിയ സംഘർഷമായി വ്യാപിച്ചത്. അതേസമയം, അക്രമങ്ങളിൽ പങ്കില്ലെന്നും പുറത്തു നിന്നുള്ളവരാണ് ആക്രമണങ്ങൾ നടത്തുന്നതെന്നും ജാമിയ മിലിയയിലെ വിദ്യാർഥികൾ പറഞ്ഞു.

പോലീസ് നടപടി മൂലം നിരവധി പേര്‍ക്ക് പരിക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ പ്രതിഷേധത്തിന്‍റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വന്‍ തോതിലാണ് പ്രചരിക്കുന്നത്.

അതേസമയം, തങ്ങള്‍ക്കുവേണ്ടി ആരും അക്രമം നടത്തിയിട്ടില്ലെന്നും ഒരു തരത്തിലുള്ള അക്രമത്തിലും വിശ്വസിക്കുന്നില്ലെന്നും ജാമിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനയും പ്രസ്താവന ഇറക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രകടനം സമാധാനപരമാണെന്നും അത് തുടരുമെന്നും പറഞ്ഞു.

വൈകുന്നേരം നാലു മണിയോടെ ജാമിയ മിലിയയിലെ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചു. എന്നാൽ, ഈ മാർച്ച് പൊലീസ് തടയുകയായിരുന്നു. മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിദ്യാർഥികൾ തങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

സർവകലാശാല അടച്ചിട്ടും വിദ്യാർഥികൾ പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചു. സുഖ്ദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഓഖ്‌ല വിഹാർ, ജസോള വിഹാർ, ആശ്രം മെട്രോ സ്റ്റഷനുകളാണ് അടച്ചത്.

വിവാദമായ പുതുക്കിയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വെള്ളിയാഴ്ച യൂണിവേഴ്സിറ്റി കാമ്പസ് ഒരു യുദ്ധക്കളമായി എന്നത് ശ്രദ്ധേയമാണ്.

അതേസമയം, പുതിയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളുടെ വാദം തള്ളി കേന്ദ്രം. പൗരത്വ നിയമം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിയേ കഴിയൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഒരു സംസ്ഥാനത്തിനും നടപ്പാക്കാതിരിക്കാൻ കഴിയില്ല. പൗരത്വ നിയമത്തിനെതിരെ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top