
ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ നേതൃ പരിശീലന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: മുസ്ലിം ജനവിഭാഗത്തിന് മാത്രമായി പൗരത്വം നിഷേധിക്കുന്ന സംഘ്പരിവാറിന്റെ നിയമ നിര്മാണത്തിനെതിരില് കേരളത്തിലെ വ്യത്യസ്ത സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം ആഹ്വാനം ചെയ്തു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിവില്‍ സമൂഹത്തിന്റെ നിസഹകരണത്തിലൂടെയും വിസമ്മതത്തിന്റെ ശക്തമായ പ്രതിഷേധ രൂപങ്ങളിലൂടെയും മാത്രമാണ് സംഘ്പരിവാറിന്റെ വംശീയ പദ്ധതികളെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധിക്കുക. അലിഗഡിലെയും ജാമിയ മില്ലിയയിലെയും വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി നടത്തിയ സമരം കേരളത്തിന് മാതൃകയാണ്. കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം എന്ന നിലയ്ക്ക് ചൊവ്വാഴ്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ ബഹിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. നേതൃ പരിശീലനത്തിന് ‘ടേണ്‍ & ടൂണ്‍’ റക്ടര്‍ സി.പി ഹബീബ് റഹ്മാന് നേതൃത്വം നല്കി. സമാപന സംഗമത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് സംസാരിച്ചു.
ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി സുമയ്യ ജാസ്മിന്, മുഹമ്മദ് ഹംസ പൊന്നാനി, പ്രോഗ്രാം കണ്‍വീനര്‍ അജ്മല്‍ കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply