പൗരത്വ ഭേദഗതി ബില്ല് റദ്ദാക്കുക

Kalaകുവൈറ്റ് സിറ്റി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ല് റദ്ദാക്കണമെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഗിരീഷ്‌ കർണാട്‌ നഗറിൽ (സെവൻ സ്റ്റാർസ് ഓഡിറ്റോറിയം, അബുഹലീഫ‌) നടന്ന അബു ഹലീഫ മേഖല സമ്മേളനം കല കുവൈറ്റ് മുതിർന്ന അംഗവും മുൻ ഭാരവാഹിയുമായ സാം പൈനുംമൂട്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല എക്സിക്യുട്ടീവ് അംഗം പ്രസാദ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. മണിക്കുട്ടൻ, അർ.പി. സുരേഷ്‌, ഷിനി സുനിൽ രാജ്‌ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി ജിതിൻ പ്രകാശ്‌ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.കെ.സൈജു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട് അംഗീകരിച്ചു. ചർച്ചകൾക്ക് കല കുവൈറ്റ് പ്രസിഡന്‍റ് ടിവി ഹിക്മത്ത്, മേഖല സെക്രട്ടറി ജിതിൻ എന്നിവർ മറുപടി നൽകി.

Kala1മണിക്കുട്ടനെ മേഖല പ്രസിഡന്‍റായും ജിതിൻ പ്രകാശിനെ മേഖല സെക്രട്ടറിയായും തെരഞ്ഞെടുത്തു. മേഖലയിലെ 21 യൂണിറ്റുകളുടെ സമ്മേളനം പൂർത്തിയാക്കി തെരഞ്ഞെടുക്കപ്പെട്ട 141 പ്രതിനിധികളാണ് മേഖല സമ്മേളനത്തിൽ പങ്കെടുത്തത്.

അടുത്ത വർഷം സാൽമിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തെരഞ്ഞെടുത്തു. ജനുവരി 17 ന് നടക്കുന്ന കല കുവൈറ്റിന്‍റെ 41-ാമത്‌ വാർഷിക സമ്മേളന പ്രതിനിധികളായ്‌ 75 പേരെ സമ്മേളനം തെരഞ്ഞെടുത്തു.

മേഖലയിലെ പ്രവർത്തകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണു സമ്മേളന നടപടികൾ ആരംഭിച്ചത്‌. കല കുവൈറ്റ് വൈസ് പ്രസിഡന്‍റ് ജ്യോതിഷ്‌ ചെറിയാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസ്ഫർ‌, പ്രജോഷ്‌, വി.വി.രംഗൻ എന്നിവർ സംസാരിച്ചു. പ്രവാസ ജീവിതം മതിയാക്കി യാത്രയാകുന്ന മെഹ്ബൂള ബി യൂണിറ്റംഗം രാജേഷിനുള്ള ഉപഹാരം ജനറൽ സെക്രട്ടറി ടി.കെ.സൈജു കൈമാറി. ഷിജിൻ, സുമതി ബാബു, ശോഭ സുരേഷ് (രജിസ്ട്രേഷൻ), അജീഷ്, മിലൻ, സൗമ്യ (മിനിട്ട്സ്), പ്രവീഷ്, ഫിറോസ്, സുഭാഷ്, പ്രസീത, അരുൺ, വിനോദ് പ്രകാശ് (ക്രഡൻഷ്യൽ), ഓമനക്കുട്ടൻ, പി.ആർ.ബാബു, നിയാസ് (പ്രമേയം) എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിച്ചു. സ്വാഗതസംഘം ചെയർമാൻ കിരൺ ബാബു സ്വാഗതം ആശംസിച്ച സമ്മേളനത്തിന് മേഖലാ സെക്രട്ടറി ജിതിൻ പ്രകാശ്‌ നന്ദി പറഞ്ഞു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment