കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

sanufകുവൈത്ത് സിറ്റി : എറണാകുളം മാളികംപീടിക കൂത്താട്ടുപറമ്പില്‍ ഹനീഫയുടെ മകന്‍ സനൂഫ് (32) കുവൈത്തില്‍ നിര്യാതനായി. ‌

താമസ സ്ഥലത്ത് ഉറങ്ങിക്കിടക്കുമ്പോള്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. മൂന്ന് മാസം മുന്‍പ് നാട്ടില്‍ പോയി വന്ന സനൂഫ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിവരെ സുഹൃത്തുക്കളും ബന്ധുക്കളുമായി ഫെയ്സ്‌ബുക്കിലും വാട്സ്ആപ്പിലും ചാറ്റ് ചെയ്തിരുന്നു.

കുവൈത്തിലെ കെആര്‍എച്ച് കമ്പനിയിലെ ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്.

മാതാവ്: റംല.

സഹോദരങ്ങള്‍: ഇജാസ് (ആസ്റ്റര്‍ മെഡ്‌സിറ്റി), ഫസ്ന (ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി, അങ്കമാലി).

മൃതദേഹം ചൊവ്വാഴ്ച്ച നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് കുവൈത്ത് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

കുവൈത്ത് കെഎംസിസി അംഗമായ സനൂഫിന്‍റെ വേര്‍പാടില്‍ സംസ്ഥാന കമ്മിറ്റിയും എറണാകുളം ജില്ലാ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News