Flash News

“ഒരു മതത്തിലുമുള്ള ഇന്ത്യാക്കാരായ ഒരാളെയും പൗരത്വ ഭേദഗതി നിയമം ബാധിക്കില്ല; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്, ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കരുത്”- പ്രധാനമന്ത്രി

December 16, 2019

narendramodi-ptiന്യൂദല്‍ഹി: ദേശീയ  പൗരത്വ ഭേദഗതി നിയമത്തിനെതിരെ (Citizenship (Amendment) Act 2019 – CAA ) രാജ്യത്ത് പ്രതിഷേധം വർദ്ധിക്കുന്നതിനിടയിൽ  ഇതേക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവും സാഹോദര്യവും നിലനിര്‍ത്തേണ്ട സമയമാണിതെന്നും  നിക്ഷിപ്ത താല്‍പര്യക്കാര്‍ നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങള്‍ അനുവദിച്ചുകൊടുക്കരുതെന്നും  ഒരു മതത്തിലും പെട്ട ഇന്ത്യാക്കാരായ ഒരാളെയും പൗരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

“പൗരത്വ നിയമത്തിനെതിരെ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നിര്‍ഭാഗ്യകരവും വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. ചര്‍ച്ചകളും സംവാദങ്ങളും എതിര്‍പ്പുകളുമെല്ലാം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാല്‍ പൊതുമുതലുകള്‍ നശിപ്പിക്കുകയും മറ്റുള്ളവരുടെ ജീവിതത്തിന് തടസ്സമുണ്ടാക്കുകയും ചെയ്യാന്‍ പാടില്ല. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസ്സാക്കിയത് വലിയ പിന്തുണയോടെയാണ്. സാഹോദര്യം, സഹവര്‍ത്തിത്വം, സഹാനുഭൂതി തുടങ്ങി ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തെയാണ് ഇത്തരമൊരു നിയമം വരച്ചുകാട്ടുന്നത്. ഒരു മതത്തിലും പെട്ട ഇന്ത്യാക്കാരായ ഒരാളെയും പൗരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്ന് അസന്നിഗ്ധമായി ഉറപ്പുനല്‍കുന്നു”- പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.

“ഇന്ത്യയുടെ വികസനവും ഓരോ ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും താഴേക്കിടയിലുള്ളവരുടെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും ശാക്തീകരണവുമാണ്  ഇപ്പോള്‍ ആവശ്യം. നിക്ഷിപ്ത താല്‍പര്യക്കാര്‍ നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങള്‍ അനുവദിച്ചുകൊടുക്കരുത്. സമാധാനവും ഐക്യവും സാഹോദര്യവും നിലനിര്‍ത്തേണ്ട സമയമാണിത്. ഊഹാപോഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം”- പ്രധാനമന്ത്രി ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top