Flash News

ഉണ്ടയോ ഷെല്ലോ? ജാമിയയിൽ വിദ്യാർത്ഥിക്കേറ്റ പരിക്കിനെച്ചൊല്ലി വാദപ്രതിവാദം

December 17, 2019

jamia_protests_jamia_millia_islamia_protests_citizenship_act__1576542093ന്യൂദല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ ദല്‍ഹിയില്‍ സമരം ചെയ്യവേ പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് തമീമിന്റെ കാലിലുള്ള പരിക്ക് വെടിയേറ്റാണെന്ന് ആരോപണം.  അതേസമയം, വെടിവെച്ചിട്ടില്ലെന്നും ടിയര്‍ ഗ്യാസ് ഷെല്‍ കൊണ്ടുള്ള പരിക്കാണെന്നുമാണ് പൊലീസ് നിലപാട്. തമീൻ  പ്രതിഷേധത്തിൽ പങ്കെടുത്തയാളായിരുന്നില്ലെന്നും അതുവഴി പോവുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

മുഹമ്മദ് തമീമിന്റെ ഇടത്തെ കാലില്‍ വെടിയേറ്റതുപോലുള്ള പരിക്കാണ്  ഉള്ളതെന്ന് ഡിസ്ചാർജ്  റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് ആരോപണം. കാലില്‍നിന്ന് ഒരു ഒരു ‘അന്യവസ്തു’ നീക്കംചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ വെടി വെച്ചിട്ടില്ലെന്നും ടിയർഗ്യാസ് പ്രയോഗിച്ചപ്പോൾ ഷെൽ കൊണ്ടതാവാമെന്നുമാണ് പൊലീസ് നിലപാട്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തെ നേരിടുന്നതിന് വെടിയുണ്ട ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. സമരത്തിനിടെ കല്ലേറു നടത്തിയ പ്രക്ഷോഭകരെ നേരിടുന്നതിന് ലാത്തികളും കണ്ണീര്‍ വാതകവും മാത്രമാണ് ഉപയോഗിച്ചതെന്നും വിദ്യാര്‍ഥികള്‍ക്കുണ്ടായ പരിക്ക് കണ്ണീര്‍ വാതക ഷെല്‍.ഏറ്റുണ്ടായതാണെന്നും പോലീസ് പറയുന്നു.

ജാമിയയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും  വ്യക്തമാക്കി. “പ്രതിഷേധത്തിൽ നിരവധി സാമൂഹിക വിരുദ്ധർ  നുഴഞ്ഞു കയറിയിട്ടുണ്ട്. ഇതില്‍ 10 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പത്ത് പേരും ക്യാംപസിന് പുറത്തുള്ളവരാണ്. ഇവര്‍ ക്രിമിനൽ ഇവര്‍ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. വെടിവെപ്പ് നടന്നിട്ടില്ല.”- ഇതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്.

കാമ്പസിനകത്ത് പ്രവേശിച്ച് പോലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. സര്‍വകലാശാല കാമ്പസിനുള്ളില്‍ പ്രവേശിച്ച പോലീസ് ലൈബ്രറി, മെസ്സ് ഹാള്‍, ഹോസ്റ്റല്‍ തുടങ്ങിയ ഇടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനിടയിലാണ് വെടിവെപ്പുണ്ടായതെന്ന് ചില വിദ്യാര്‍ഥികള്‍ ആരോപിച്ചു. എന്നാല്‍ ഇതിന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

അതിനിടെ, ജാമിയ മിലിയ സർവകലാശാലയിലെയും അലിഗഢ് മുസ്ലീം സർവകലാശാലയിലെയും പൊലീസ് നടപടിയിൽ പരാതി അറിയിക്കാൻ പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണുന്നുണ്ട്. വൈകിട്ട് നാലരയ്ക്കാണ് കൂടിക്കാഴ്ച.  സർവകലാശാലകളിലെ നടപടി അവസാനിപ്പിക്കാൻ രാഷ്ട്രപതി കേന്ദ്രസർക്കാരിന് നിർദ്ദേശം നല്‍കണമെന്നും പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണമെന്നും പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് അറിയുന്നത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top