Flash News
ലൈഫ് മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേടുകളും അഴിമതികളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയതായി സിബി‌ഐ സുപ്രീം കോടതിയെ ബോധിപ്പിച്ചു   ****    ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുമ്പ് യുഎസ് ഉപരോധം നീക്കണമെന്ന് ഇറാൻ   ****    എൽ‌പി‌ജി സിലിണ്ടറിന് നാല് ദിവസത്തിനുള്ളിൽ രണ്ടാം തവണയും വില കൂടി   ****    ഇന്ത്യൻ മഹാസമുദ്രത്തിൽ ദുരിതമനുഭവിക്കുന്ന റോഹിംഗ്യൻ മുസ്‌ലിംകൾക്ക് അഭയം നൽകണമെന്ന് എച്ച്ആർഡബ്ല്യു ഇന്ത്യയോട് അഭ്യർത്ഥിച്ചു   ****    കോവിഡ് കാലഘട്ടത്തില്‍ ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക തയ്യാറാക്കിയ പാസ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായി   ****   

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഞങ്ങള്‍ക്കും കാണണമെന്ന് പള്‍സര്‍ സുനിയും കൂട്ടാളികളും

December 17, 2019

Dileep Pulsar suni collageനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളായ മണികണ്ഠന്‍, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവര്‍ തങ്ങള്‍ക്കും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കി. ദിലീപിനു ഈ മാസം 19ന് ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണിതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അഭിഭാഷകനോടൊപ്പം പരിശോധിക്കേണ്ട വിദഗ്ധരുടെ പേരുകള്‍ ദിലീപ് വിചാരണ കോടതിക്കു കൈമാറിയിട്ടുണ്ട്. പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തിലാണ് ദൃശ്യങ്ങള്‍ ദിലീപിനെ കാണിക്കുന്നത്. ദിലീപിനും അഭിഭാഷകനും പുറമേ ഒരു വിദഗ്ധനെകൂടി അനുവദിച്ചിട്ടുണ്ട്. 32 ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച തെളിവുകളാണ് ദൃശ്യങ്ങളിലുള്ളത്.

pulsar-suni



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top