വി. മധുസൂദനൻ നായർക്കും ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മധുസൂദനൻ നായരുടെ ‘അച്ഛൻ പിറന്ന വീട്’ എന്ന കാവ്യമാണ് പുരസ്കാരത്തിന് അർഹമായത്. ഇംഗ്ലീഷ് വിഭാഗം നോൺ ഫിക്ഷനിൽ ‘ആൻ ഇറ ഓഫ് ഡാർക്നസ്: ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ’ എന്ന പുസ്തകമാണ് ശശി തരൂരിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഫെബ്രുവരി 25ന് ദല്‍ഹിയില്‍ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ വെച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കും.
മണ്ണും വെള്ളവും ആകാശവും മനസ്സുമെല്ലാം അന്യമായിപ്പോയ നഗരത്തിൽ അച്ഛൻ മക്കളെയും കൊണ്ടു നടത്തുന്ന മാനസ സഞ്ചാരമാണ് ‘അച്ഛൻ പിറന്ന വീടി’ന്റെ’ പ്രമേയം. ഡോ. ചന്ദ്രമതി, എന്‍.എസ്. മാധവന്, പ്രൊഫ. എം. തോമസ് മാത്യു. എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തില്‍ വി. മധുസൂദനൻ നായർക്ക് പുരസ്കാരം നിശ്ചയിച്ചത്.
ബ്രിട്ടീഷ് കോളനി വാഴ്ച ഇന്ത്യയ്ക്കു ഗുണം ചെയ്തെന്ന വാദങ്ങളെ തള്ളുകയാണ് ‘ആൻ ഇറ ഓഫ് ഡാർക്നസ്: ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ’ എന്ന പുസ്തകം. ഡോ. ജി.എന്‍. ദേവി, പ്രൊഫ. കെ. സച്ചിദാനന്ദന്, പ്രൊഫ. സുഗന്ധ ചൗധരി എന്നിവരടങ്ങിയ ജൂറിയാണ് ശശി തരൂരിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
23 ഭാഷകളിലെ പുരസ്കാരമാണ് കേന്ദ്ര സാഹിത്യ അക്കാദമി പ്രഖ്യാപിച്ചത്. നന്ദ കിഷോര്‍ ആചാര്യ( ഹിന്ദി ), ചോ. ദര്‍മന്‍( തമിഴ്), ബണ്ടി നാരായണ സ്വാമി( തെലുങ്ക്), ചിന്മോയ് ഗുഹ( ബംഗാളി) തുടങ്ങിയവരും പുരസ്കാരത്തിനര്ഹരായി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply