Flash News

ഓര്‍മസ്പര്‍ശം ക്രിസ്മസ് പ്രത്യേക എപ്പിസോഡ് കൈരളി ടിവി അമേരിക്കന്‍ ഫോക്കസില്‍

December 19, 2019 , .

ormaഅരിസോണ : നിങ്ങള്‍ക്കിഷ്ടപ്പെട്ട ഗായകരുടെ മധുരിത ഗാനങ്ങള്‍ കേള്‍ക്കാന്‍ ഇതാ കൈരളി ടിവി ക്രിസ്മസ് നാളില്‍ അവസരം ഒരുക്കുന്നു.

ഓര്‍മസ്പര്‍ശം അരിസോണയില്‍ നിന്ന് ക്രിസ്മസ് പ്രത്യേക എപ്പിസോഡ് കൈരളി ടിവി അമേരിക്കന്‍ ഫോക്കസില്‍. ക്രിസ്മസ് സംഗീതസാന്ദ്രമായ നിമിഷങ്ങള്‍ പ്രിയ പ്രേക്ഷകര്‍ക്കു നല്‍കുന്ന അരിസോണയിലെ ഗായകരായ രേഖയും, സാറയും, നവനീതും ക്രിസ്മസ് ഗാനങ്ങള്‍ സമര്‍പ്പിക്കും. ഫീനിക്‌സിലെ സ്ന്റ് പീറ്റേഴ്‌സ് യാക്കോബായ ഓര്‍ത്തഡോക്സ് ദേവാലയ വികാരി റവ. ഫാ.സജി മര്‍ക്കോസ് ക്രിസ്മസ് സന്ദേശം നല്‍കും.

orma1കൂടാതെ ഡോ. ജില്‍സിയും അരിസോണ ഓര്‍മ്മസ്പര്‍ശം കൊച്ചുകുട്ടികളുടെ ‘ജിംഗിള്‍ ബെല്‍’ ഡിസംബര്‍ 21 ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3:00 മണിക്കും രാത്രി 9:00 മണിക്കും, കൈരളി ന്യൂസ് ചാനലില്‍ ശനിയാഴ്ച രാത്രി 8:00 മണിക്കും (ന്യൂയോര്‍ക്ക് സമയം) സം‌പ്രേക്ഷണം ചെയ്യുന്നു.

മനോഹരമായ ക്രിസ്മസ് ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഗാനങ്ങള്‍ നിങ്ങളുടെ സ്‌നേഹ ഗായകര്‍ പ്രിയ പ്രേക്ഷകര്‍ക്കുള്ള ക്രിസ്മസ് സമ്മാനമായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. സംഗീതം മനുഷ്യന്‍റെ ആത്മീയ ആനുഭവം കൂടിയാണ്. അത് നമ്മെ ഗൃഹാതുരത്വത്തിലേക്ക് നയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജില്‍സി 602 516 8800, ഓര്‍മ്മസ്പര്‍ശം നാഷണല്‍ ടീം 914 954 9586.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top