എസ്. കെ. ചെറിയാനെ ആവന്റ് ടാക്‌സ് ബിസിനസ് കൂട്ടായ്മ ആദരിച്ചു

SKഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് അമേരിക്കയുടെ ലിയസോണിങ് ചുമതല വഹിക്കുന്ന ശ്രീ. എസ്. കെ. ചെറിയാനെ പ്ലാനോയിലെ പ്രമുഖ ടാക്‌സ് കമ്പനിയായ അവന്റ ടാക്‌സ് കമ്പനിയുടെ റിബ്ബണ്‍ കട്ടിങ് പരിപാടിയുടെ ഭാഗമായി കഴിഞ്ഞ പന്ത്രണ്ടാം തീയതി ഹയാത് പ്ലൈസില്‍ നടന്ന ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമോണിയില്‍ വച്ച് അമേരിക്കന്‍ പൊന്നാട അണിയിച്ചു കൊണ്ട് ആദരിച്ചു. സണ്ണിവെയ്ല്‍ ടൌണ്‍ മേയര്‍ സജി ജോര്‍ജ് ആണ് അവന്റ ടാക്‌സിനു വേണ്ടി പൊന്നാട അണിയിച്ചത്. തദവസരത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് റെവ. ഷാജി കെ. ഡാനിയേല്‍, റോളേറ്റ് മുന്‍ മേയര്‍ ടോഡ് ഗോട്ടേല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, പ്രേം സാഹി സി. പി. എ. മുതലായവര്‍ സദസിനെ തങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.

ശ്രീ ചെറിയാന്‍ ഹൂസ്റ്റണിലെ മികച്ച റിയല്‍റ്റര്‍ ബ്രോക്കര്‍ പ്രോംപ്റ്റ് റിയല്‍റ്റിയിലെ സീനിയര്‍ അംഗവും ടോപ് അച്ചീവറും ആണ്. സാമൂഹിക രംഗത്ത് താന്‍ കാഴ്ച വെച്ച മായ്കാനാവാത്ത മുദ്രകള്‍ കണക്കിലെടുത്താണ് ഈ അംഗീകാരം. വേള്‍ഡ് മലയാളി കൗണ്‍സിലിലൂടെ ശ്രീ ചെറിയാന്‍ ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

തന്നോട് കാണിച്ച ആദരവിന് ശ്രീ ചെറിയയാന്‍ അവന്റ ടാക്‌സിനോടും ഡാളസ്സിലെ ബിസിനസ് വൃന്ദത്തിനും പ്രേത്യേകം നന്ദി പ്രകാശിപ്പിച്ചു.

ടാക്‌സ് മാത്രമല്ല, ബിസിനസ് പ്ലാനിങ്, റിയല്‍ എസ്റ്റേറ്റ്, മോര്‍ട്ടഗേജ്, ഇന്‍ഷുറന്‍സ്, തുടങ്ങി അനവധി സര്‍വീസ് സംബന്ധിച്ച കാര്യങ്ങള്‍ ഒരേ കുടക്കീഴില്‍ കൊണ്ട് വന്നിരിക്കയാണ് തങ്ങളെന്ന് അവന്റ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കോ ഫൗണ്ടര്‍ കൂടിയായ ഫ്രിക്‌സ് മോന്‍ മൈക്കിള്‍ ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. നൂറോളം ഡാളസ്സിലെ വ്യാപാരികള്‍ പരിപാടികളില്‍ പങ്കെടുത്തു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News