Flash News

ഫ്രാന്‍സിസ് തടത്തിലിന്റെ ‘നാലാം തൂണിനപ്പുറം’ നാളെ (ഡിസംബര്‍ 20) പ്രകാശിതമാകും

December 19, 2019 , ബെന്നി കുര്യന്‍

francis1-1

തൃശൂര്‍: രക്താര്‍ബുദം ബാധിച്ച് ആറു വര്‍ഷം അമേരിക്കയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലും ഐസിയുവിലുമായി കഴിച്ചുകൂട്ടിയ ഫ്രാന്‍സിസ് തടത്തിലിന്റെ പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ ‘നാലാം തൂണിനപ്പുറം’ പ്രകാശിതമാകുന്നു.

നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 4.30 നു തൃശൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍ കുമാറും ടി.എന്‍. പ്രതാപന്‍ എംപിയും ചേര്‍ന്നാണു പ്രകാശനം ചെയ്യുന്നത്.

കേരളത്തിലെ രക്തദാന പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റും തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുന്‍ ഡയറക്ടറുമായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് അധ്യക്ഷനാകും.

‘നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മകള്‍’ എന്ന പേരില്‍ രണ്ടു വര്‍ഷം മുമ്പ് തരംഗമായിരുന്ന ഈ രചനയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ അവാര്‍ഡ് നേടിയിരുന്നു. ഓണ്‍ലൈന്‍ പ്രസാധകരായ കേരള ബുക്ക് സ്റ്റോര്‍ ഡോട്ട് കോമാണു (www.keralabookstore.com) പ്രസാധകര്‍.

francis1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top