- Malayalam Daily News - https://www.malayalamdailynews.com -

നടിയെ ആക്രമിച്ച കേസ്: വീഡിയോ ദൃശ്യങ്ങൾ ദിലീപടക്കമുള്ള പ്രതികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു; നടപടിക്രമങ്ങൾ അടച്ചിട്ട കോടതി മുറിയിൽ

Dileep_PTI_0കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ പ്രധാന തെളിവുകളായ വീഡിയോ ദൃശ്യങ്ങൾ ദിലീപടക്കമുള്ള പ്രതികൾക്കു മുന്നിൽ കാണിക്കുവാൻ തുടങ്ങി. അഡി. സെഷൻസ് കോടതിയുടെ അടച്ചിട്ട മുറിയിൽ ലാപ്ടോപ്പിലാണ് ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നത്. മുറിയിൽ നിന്ന് എല്ലാവരെയും പുറത്തിറക്കിയിരിക്കുകയാണ്. നടൻ ദിലീപടക്കമുള്ള പ്രതികളും അഭിഭാഷകരും വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ എത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നു ഫോറൻസിക് ലാബിലെ ജോയിന്റ് ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറുമാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ എത്തിയത്.

നിലവിൽ  വിഡിയോ ദൃശ്യങ്ങൾ ഒറ്റയ്ക്കു കാണണമെന്ന ദിലീപിന്റെ അപേക്ഷ കഴിഞ്ഞ ദിവസം കോടതി നിരസിച്ചിരുന്നെങ്കിലും  ഇന്ന് ആദ്യവട്ട പരിശോധനയ്ക്കുശേഷം ആവശ്യം പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചിട്ടുള്ളത്.

ദൃശ്യങ്ങളുടെ കോപ്പി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ദിലീപിനു ദൃശ്യങ്ങൾ കാണുന്നതിനുള്ള അനുമതി മാത്രമാണ് കോടതി അനുവദിച്ചത്.  മറ്റു പ്രതികളും വിഡിയോ പരിശോധിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ എല്ലാവരുടെയും അഭിഭാഷകർക്കും നിയോഗിക്കുന്ന വിദഗ്ധർക്കും ഒരുമിച്ച് ദൃശ്യങ്ങൾ കാണിക്കുന്നതിനു കോടതി അനുമതി നൽകുകയായിരുന്നു.

നടൻ ദിലീപ് അടക്കം ആറു പ്രതികളാണ് ഇരയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചത്.  ദിലീപിനു പുറമേ സുനില്‍കുമാര്‍ (പള്‍സര്‍), മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് കോടതിയില്‍ ഇതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു നിർദേശിക്കാൻ ആവശ്യപ്പെട്ടപ്പോൾ ദിലീപ് മാത്രമാണ് അതു ചെയ്തത്. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിക്കണമെന്നായിരുന്നു കോടതി നിർദേശം.

2017 ഫെബ്രുവരി 17-നാണു യുവനടിയെ തട്ടിക്കൊണ്ടുപോയി വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]