Flash News

പൗരത്വ നിയമ ഭേദഗതി: നിരോധനാജ്ഞ ലംഘിച്ച് ഡല്‍ഹിയില്‍ പ്രകടനവും പ്രതിഷേധവും; ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താഴിട്ട് കേന്ദ്രം

December 19, 2019

delhi_bignewslive_malayalam_news-6-750x375ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമായതോടെ പലയിടങ്ങളിലും മൊബെല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. അതേസമയം, ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ത്ഥികളേയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ നൂറിലേറെ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

ഒപ്പം, ഡല്‍ഹിയില്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ പ്രതിഷേധത്തിനായി മണ്ഡി ഹൗസിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളോട് പിരിഞ്ഞ് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്ത പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.

സ്വരാജ് ഇന്ത്യ ദേശീയ അധ്യക്ഷന്‍ യോഗേന്ദ്ര യാദവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരു ടൗണ്‍ ഹാളിന് മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയപ്പോഴാണ് പോലീസ് നടപടി.

 

jantarചെങ്കോട്ടയിലേക്ക് പ്രതിഷേധവുമായെത്തിയവരെ തടയുന്നതിന് ഡല്‍ഹി-ഹരിയാന അതിര്‍ത്തി അടച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും വ്യാപക പ്രതിഷേധം ഉയരുകയാണ്. യുപിയിലെ സംഭലില്‍ പ്രതിഷേധക്കാര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിന് തീയിട്ടു. ഗതാഗതം തടസ്സപ്പെടുത്തി റോഡ് ഉപരോധിച്ചു. പ്രതിഷേധം ശക്തിപ്പെട്ടതോടെ കെഡി സിങ് ബാബു സിങ് സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ ഇന്ന് വൈകുന്നേരം 5 മണി വരെ അടച്ചിട്ടു. പ്രതിഷേധത്തിനിടെ പോലീസ് വാഹനം തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഗുജറാത്തിലും ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നിരോധനാജ്ഞ പ്രഖ്യാപിച്ച കര്‍ണാടകയില്‍ ടൗണ്‍ഹാളിനു മുമ്പില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിലെ ചാര്‍മിനാറില്‍ മുന്നൂറോളം പേര്‍ കരുതല്‍ കസ്റ്റഡിയിലാണ്.

ബെംഗളൂരു ടൗണ്‍ഹാളിനു മുമ്പില്‍ അഞ്ഞൂറോളം പേരാണ് പ്രതിഷേധിക്കാനായി ഒത്തുകൂടിയിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ ഒത്തുകൂടിയിരിക്കുന്നത്. കലബുര്‍ഗി, മൈസൂരു, ഹസന്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയത് നീക്കിയിട്ടുണ്ട്.

പ്രതിഷേധങ്ങളുടെ പ്രഭവ കേന്ദ്രമായി ജന്തര്‍ മന്ദര്‍

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വേദിയായത് ഡല്‍ഹിയിലെ ജന്തര്‍ മന്ദര്‍ ആണ്. അഴിമതിയില്‍ മുങ്ങിയ യുപിഎ ഭരണകൂടത്തിന്റെ അന്ത്യം കുറിയ്ക്കാന്‍ ജനം ഒരുങ്ങിയത് അവിടെ നിന്നാണ്. ജന്തര്‍ മന്ദര്‍ വീണ്ടും പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായി മാറുമ്പോള്‍ കൂരമ്പുകള്‍ ഏറ്റുവാങ്ങുന്നത് മോദി സര്‍ക്കാരാണ്. പൗരത്വ നിയമം പാസാക്കിയതോടെയാണ് തലസ്ഥാന നഗരം പ്രതിഷേധങ്ങളില്‍ മുങ്ങുന്നത്.

mangalore-_bignews-malayalam-1-750x375നിരോധനാജ്ഞ ലംഘിച്ചാണ് പ്രതിഷേധക്കാര്‍ വന്‍തോതില്‍ തെരുവിലിറങ്ങുന്നത്. ചെങ്കോട്ടയ്ക്ക് സമീപം തമ്പടിച്ചാണ് പ്രതിഷേധം ആരംഭിച്ചത്. ഇവിടെ ചില രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ആളുകളുടെ എണ്ണമേറിയതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിത്തുടങ്ങി. രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാത്തവര്‍ ജന്തര്‍ മന്ദറിലേക്കാണ് എത്തിയത്.

‘സിഎഎയില്‍ നിന്നും ആസാദി, എന്‍ആര്‍സിയില്‍ നിന്നും ആസാദി’ എന്ന മുദ്രാവാക്യമാണ് ദേശീയ പതാകകള്‍ ഉയര്‍ത്തി പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. ഞായറാഴ്ച അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടന്ന മാന്ദി ഹൗസിലും, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലും പരിസരങ്ങളിലും നിരോധനാജ്ഞ തുടരുകയാണ്. 20 മെട്രോ സ്‌റ്റേഷനുകളാണ് ഡല്‍ഹി മെട്രോ റെയില്‍ അടച്ചിട്ടത്.

പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച ആകുന്നതോടെ പ്രതിഷേധങ്ങള്‍ക്കായി കൂടുതല്‍ ആളുകള്‍ രംഗത്തിറങ്ങാനാണ് സാധ്യത. അവധിക്കാലം ആയതിനാല്‍ പൊതുജനങ്ങളും ധാരാളമായി എത്തിയാല്‍ ജന്തര്‍ മന്ദറില്‍ നിന്നും ഉയരുക മറ്റൊരു സമരകാഹളമാകും.

പ്രതിഷേധകാര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ഡല്‍ഹി പൊലീസ്

delhi-policeന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധകാര്‍ക്ക് പഴങ്ങളും മറ്റു ഭക്ഷണപദാര്‍ഥങ്ങളും വിതരണം ചെയ്ത് ഡൽഹി പൊലീസ്. സുരാജ്മാല്‍ സ്റ്റേഡിയത്തിലാണ് ഡല്‍ഹി പോലീസ് പ്രതിഷേധക്കാര്‍ക്ക് പഴങ്ങളും മറ്റു ഭക്ഷണങ്ങളും വിതരണം ചെയ്തത്.

പ്രതിഷേധക്കാര്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്യുന്ന ചിത്രങ്ങളും ഡല്‍ഹി പോലീസ് അധികൃതരാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

അതേസമയം ഡല്‍ഹിയിലെ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്. ചെങ്കോട്ടയ്ക്ക് സമീപവും ജന്തര്‍മന്തറിലുമെല്ലാം വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗതാഗതവും താറുമായിരിക്കുകയാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top