Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)   ****    700 ടൺ അമോണിയം നൈട്രേറ്റ് ഇന്ത്യൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്   ****    കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്   ****    മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു   ****    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു   ****    മി​ഷി​ഗ​ണി​ൽ ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്ക് ആ​ദ്യ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി   ****   

സംഗീത ലോകത്തേക്ക് അമേരിക്കയില്‍ നിന്നൊരു കൊച്ചു ഗായിക

December 19, 2019 , മൊയ്തീന്‍ പുത്തന്‍‌ചിറ

Maria1ആല്‍ബനി (ന്യൂയോര്‍ക്ക്): അമേരിക്കയില്‍ നിന്നൊരു കൊച്ചു ഗായിക തന്റെ ആദ്യ ഗാനം പുറത്തിറക്കി സംഗീത ലോകത്തേക്ക് കാലെടുത്തു വെക്കുന്നു.

ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയില്‍ മാതാപിതാക്കളായ മാത്യു ശാമുവേല്‍, സുമം ശാമുവേല്‍, ഒന്‍പതു വയസ്സുകാരന്‍ സഹോദരന്‍ ജെറോം ശാമുവേല്‍ എന്നിവരോടൊപ്പം താമസിക്കുന്ന പന്ത്രണ്ടു വയസ്സുകാരി മറിയ സൂസന്‍ ശാമുവേല്‍ ആണ് ആ കൊച്ചു കലാകാരി.

മറിയയുടെ ആദ്യ ഗാനമായ “ബെത്‌ലഹേമിലെ ഒരു പുല്‍ക്കൂട്ടില്‍” എന്നു തുടങ്ങുന്ന ക്രിസ്മസ് ഗാനം ഏറെ സ്വരമാധുരിയോടെയാണ് മറിയ ആലപിച്ചിരിക്കുന്നത്. അമേരിക്കയില്‍ ജനിച്ച ഈ കൊച്ചുമിടുക്കിയുടെ മലയാള അക്ഷരസ്‌ഫുടതയാണ് ഏറെ ശ്രദ്ധേയം.

രേവതി ശ്രീധരന്‍റെ കീഴില്‍ കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടുന്ന മറിയ, സുജാത ശരത്ത് എന്ന നൃത്താദ്ധ്യാപികയുടെ കീഴില്‍ ഭരത നാട്യവും പരിശീലിക്കുന്നുണ്ട്.

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ സജീവാംഗമായ മറിയ കണക്റ്റിക്കട്ട് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗവുമാണ്.

Maria2007-ല്‍ ആല്‍ബനിയിലാണ് മറിയ ജനിച്ചത്. ഐ.ടി പ്രൊഫഷണലുകളായ മാതാപിതാക്കള്‍ 2001-ലാണ് അമേരിക്കയിലെത്തിയത്. 2005-ല്‍ ആല്‍ബനിയിലേക്ക് താമസം മാറ്റി. മറിയയുടെ പിതാവ് മാത്യു ശാമുവേല്‍ പത്തനം‌‌തിട്ട ജില്ലയിലെ അടൂരിനടുത്തുള്ള കൊടുമണ്‍ സ്വദേശിയും അമ്മ സുമം ശാമുവേല്‍ പത്തനാപുരം സ്വദേശിനിയുമാണ്. ഇരുവരും വളര്‍ന്നത് മുംബൈയിലാണ്.

ബിജോയ് ചങ്ങേത്ത് (കുവൈറ്റ്) രചനയും സം‌ഗീത സം‌വിധാനവും നിര്‍‌വ്വഹിച്ച ഈ ഗാനത്തിന്റെ പകര്‍പ്പവകാശം ‘ഗോഡ് ലവ്‌സ് യു’ ചാനലിനാണ്. മലയാളി റേഡിയോ യുഎസ്എയും ചങ്ങേത്ത് മ്യൂസിക്കും മീഡിയ പാര്‍ട്ട്ണേഴ്സാണ്. ഗാനം റെക്കോര്‍ഡു ചെയ്യുന്നതിന് ജോര്‍ജ്ജ് ഡേവിഡും രേവതി ശ്രീധരനുമാണ് മറിയയെ സഹായിച്ചത്.

പ്രശസ്തമായ “ഇസ്രായേലിന്‍ നാഥനായി ..” എന്ന ഗാനമുള്‍പ്പടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ പീറ്റര്‍ ചേരാനല്ലൂരിന്റെ ചേരാനല്ലൂര്‍ സ്റ്റുഡിയോയിലാണ് ഗാനത്തിന്റെ മിക്സിംഗും മാസ്റ്ററിംഗും നടത്തിയത്.

വിവരങ്ങള്‍ക്ക്: മാത്യു ശാമുവേല്‍ 512 417 5458, mathew.samuel24@gmail.com



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top