Flash News

ബി.ഡബ്ല്യു.ഒ.സിയുടെ ക്രിസ്മസ് നവവത്സരാഘോഷം യോങ്കേഴ്സില്‍ – ഡിസംബര്‍ 29 ഞായറാഴ്ച

December 20, 2019 , ജോര്‍ജ് തുമ്പയില്‍

BWOCന്യൂയോര്‍ക്ക് : ബി.ഡബ്ല്യു.ഒ.സി (Bronx- Westchester Orthodox Churches) യുടെ ക്രിസ്മസ് – നവവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29 ഞായറാഴ്ച വൈകുന്നേരം 4.30ന് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടക്കും.(Palmer Road, Yonkers). ഡീക്കന്‍ അലക്‌സാണ്ടര്‍ (പ്രദീപ്) ഹാച്ചര്‍ സന്ദേശം നല്‍കും. പങ്കെടുക്കുന്ന ഇടവകകള്‍ അവതരിപ്പിക്കുന്ന പരിപാടികളോടൊപ്പം, ലിസാ ജോസഫിന്റെ സംവിധാനത്തില്‍ നാട്യമുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിലെ ആര്‍ട്ടിസ്റ്റുകള്‍ അവതരിപ്പിക്കുന്ന ക്രൈസ്തവതയിലൂന്നിയ നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ്ചെസ്റ്റര്‍, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലുഡ്‌ലോ, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് പാര്‍ക്ക്ഹില്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വൈറ്റ്‌പ്ലെയിന്‍സ്, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യോങ്കേഴ്‌സ് എന്നീ ഇടവകകളുടെ കൂട്ടായ്മയാണ് ബി.ഡബ്ല്യു.ഒ.സി.

വിവരങ്ങള്‍ക്ക്: ഫാ. പൗലൂസ് ടി പീറ്റര്‍ (പ്രസിഡന്റ്) 516 456 6494, ഫാ. ഫിലിപ്പ് സി ഏബ്രഹാം (വൈസ് പ്രസിഡന്റ്) 516 708 3751, ഡോ. ഫിലിപ്പ് ജോര്‍ജ് (കോ-ഓര്‍ഡിനേറ്റര്‍) 646 361 9509, മാത്യു ജോര്‍ജ് (സെക്രട്ടറി) 914 649 0162, തോമസ് പൂവപ്പള്ളില്‍ (ട്രഷറര്‍) 845 215 5532, എം.വി കുര്യന്‍ (പബ്ലിസിറ്റി) 914 830 8644.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top