ഗ്രേറ്റ് ബ്രിട്ടന്‍ രൂപത യുവജന വര്‍ഷ സമാപനം: ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ മുഖ്യാതിഥി

great britainപ്രസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച യുവജന വര്‍ഷത്തിന്റെ സമാപന സമ്മേളത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപതാ ഡയറക്ടര്‍ റവ. ഡോ . വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന യുവജന സമ്മേളനത്തില്‍ അമേരിക്കയിലെ ആദ്യ തദ്ദേശീയ സീറോ മലബാര്‍ വൈദികന്‍ റവ.ഫാ, കെവിന്‍ മുണ്ടയ്ക്കല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഡിസംബര്‍ 28-നു ലിവര്‍പൂള്‍ ലിതെര്‍ലാന്‍ഡ് ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ കൂട്ടമായി എത്തുവാനുള്ള തയാറെടുപ്പുകളില്‍ ആണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്ഘാടനം ചെയ്ത യുവജന വര്‍ഷം രൂപതയുടെ വിവിധ ഇടവകകളിലും, മിഷനുകളിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു വരികയായിരുന്നു.

സീറോ മലബാര്‍ സഭയുടെ യുവജന സംഘടനനായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് രൂപതയുടെ വിവിധ മിഷനുകളിലും , ഇടവകകളിലും രൂപീകരിക്കുകയും യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിനും ,വ്യക്തിത്വ വികാസത്തിനുതകുന്ന കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു.

രൂപതയുടെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമായി നൂറു കണക്കിന് യുവതി യുവാക്കള്‍ 28-നു നടക്കുന്ന യുവജന വര്‍ഷ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ ആണ് സമ്മേളനത്തോടനുബന്ധിച്ചു വിഭാവനം ചെയ്തിരിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment