ഗ്രേറ്റ് യാര്‍മൗത്തില്‍ അയ്യപ്പപൂജ ഭക്തിസാന്ദ്രമായി

new castleന്യൂകാസില്‍: ഗ്രേറ്റ് യാര്‍മൗത്ത് ഗോള്‍സ്റ്റന്‍ ഹിന്ദു കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അകില്‍ ഹിന്ദു ടെമ്പിളില്‍ ഡിസംബര്‍ 14 നു പ്രസാദ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ അയ്യപ്പ പൂജ നടത്തി.

ഗോള്‍സ്റ്റന്‍ ഹിന്ദു കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭജന ഭക്തര്‍ക്ക് പ്രതേക അനുഭവമായിരുന്നു. പടിപൂജ, വിളക്ക് പൂജ, അര്‍ച്ചന എന്നീ ചടങ്ങുകള്‍ ഭക്തിപൂര്‍വം നടത്തി. പൂജക്ക് ശേഷം പ്രസാദം, അപ്പം, അരവണ വിതരണവും ഉണ്ടായിരുന്നു. നോര്‍വിച്ച്, ആറ്റില്‍ബറോ എന്നീ സമീപപ്രദേശങ്ങളിലെ ഭക്തജനങ്ങളുള്‍പ്പടെ നൂറില്‍പരം പേര്‍ പൂജയില്‍ പങ്കെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment