ഉന്നാവ് ബലാത്സംഗക്കേസ്‌: പ്രതി കുല്‍ദീപ് സിങ്ങ് സേംഗറിന് ജീവിതാവസാനം വരെ തടവ്

unnao-rape-1-1ന്യൂദല്‍ഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ നടന്ന കോളിളക്കം സൃഷ്ടിച്ച ബലാത്സംഗക്കേസില്‍ ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ്. ജീവിതാവസാനം വരെ തടവിൽ കഴിയണം. ദല്‍ഹിയിലെ തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ഇതിൽ പത്ത് ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സേംഗര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

സേംഗറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും ജഡ്ജി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉന്നാവിൽ നിന്ന് ദൽഹിയിലെ അതിവേഗ കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുല്‍ദീപ് സെന്‍ഗാറിനെതിരായ കേസ്. ഇതില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയും ഇയാള്‍ പിന്നീട് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടും ചെയ്തിരുന്നു.

കേസ് നടന്നുകൊണ്ടിരിക്കെ 2019 ജൂലായില്‍ യുവതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ദില്ലിയിൽ ഏറെ നാളത്തെ ചികിത്സയിലായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News