ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ലണ്ടന്‍ ഹൈക്കമ്മീഷനില്‍ സ്വീകരണം

muraleedharanലണ്ടന്‍: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയും ബിജെപി കേരള ഘടകം മുന്‍ പ്രസിഡന്റുമായ വി. മുരളീധരന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഡിസംബര്‍ 18 ന് സ്വീകരണം നല്‍കി.

സിഖ് മതാചാര്യനായ ഗുരു നാനാക് ദേവ്ജിയുടെ 550ാം ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ സംബന്ധിക്കാനായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ എത്തിയ മന്ത്രിയെ ആദരിക്കാനായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഗണശ്യാം ആണ് നെഹ്റു സെന്ററില്‍ സ്വീകരണമൊരുക്കിയത്. ചടങ്ങില്‍ ലോര്‍ഡ് രമീന്ദര്‍ സിംഗ് റേഞ്ചര്‍ എന്നിവര്‍ക്കു പുറമെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ വംശജരും പങ്കെടുത്തു.

ഇന്ത്യയുടെ മഹത്തായ പെതൃകവും നൂറ്റാണ്ടുകളെ അതിജീവിച്ച സംസ്കാരവും ഉയര്‍ത്തിക്കാട്ടിയ മന്ത്രി മുരളീധരന്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മറ്റു ലോക രാജ്യങ്ങള്‍ ബഹുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നത് ശുഭോതര്‍ക്കമാണെന്നു സൂചിപ്പിച്ചു.

നമ്മുടെ അയല്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ മുന്നണികള്‍ എന്നും ഇന്ത്യയ്ക്കു സുശക്തമായ സര്‍ക്കാരുകളെയാണ് നല്‍കിയിട്ടുള്ളത്. ബ്രിട്ടനിലും ഇന്ത്യയിലും പിന്തുടരുന്ന ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത് എടുത്തുകാണിക്കുന്നതെന്നു മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സംബന്ധിച്ച യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മയുടെ ലണ്ടന്‍ ഓര്‍ഗനൈസര്‍ എബ്രഹാം ജോസ് പൊന്നുംപുരയിടം, യുക്മ ന്യൂസ് എഡിറ്റര്‍ സുരേന്ദ്രന്‍ ആരക്കോട്ട് എന്നിവര്‍ വി. മുരളീധരനുമായി നേരിട്ട് സംസാരിക്കുകയും യുക്മ എന്ന സംഘടന നടത്തുന്ന സാമൂഹിക-സാംസ്കാരിക പരിപാടികളെക്കുറിച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. സംഘടനയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ എല്ലാ സഹായവും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കി.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News