കൊച്ചി: ആര്‍സിഇപി സ്വതന്ത്രവ്യാപാരക്കരാറില്‍ നിന്ന് പിന്മാറിയിട്ട് വീണ്ടും അംഗമാകാന്‍ കേന്ദ്രസര്‍ക്കാര്‍ അനൗദ്യോഗിക അനുരഞ്ജന നീക്കങ്ങള്‍ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നും വാണിജ്യമന്ത്രാലയം ഇത്തരം രഹസ്യനീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
2019 നവംബര്‍ 4ന് ബാങ്കോക്കില്‍ നടന്ന മൂന്നാമത് ആര്‍സിഇപി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍സിഇപി സ്വതന്ത്ര വ്യാപാരക്കരാര്‍ ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്നും ഇറക്കുമതി കുതിച്ചുയരുമെന്നും വ്യക്തമാക്കി പരസ്യമായി പിډാറിയതാണ്. ഇന്ത്യന്‍ വിപണി ലഭിക്കുന്നില്ലെങ്കില്‍ ആര്‍സിഇപിയില്‍ അംഗത്വമെടുക്കുന്നതില്‍ അര്ത്ഥമില്ലെന്നുള്ള ജപ്പാന്റെ നിലപാടും ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ 2020 മാര്‍ച്ച് 13ന് ചേരുന്ന അടുത്ത ആര്‍സിഇപി മന്ത്രിതലസമ്മേളനത്തിന് മുമ്പായി പരിഹരിക്കുമെന്ന ആസിയാന്‍ രാജ്യങ്ങളുടെ വെളിപ്പെടുത്തലും വീണ്ടും കരാര്‍ ചര്‍ച്ചകള്‍ രഹസ്യമായി ഉദ്യോഗസ്ഥതലത്തില്‍ തുടരുന്നതിന്റെ വ്യക്തമായ സൂചനകളാണ്.
അംഗരാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരക്കമ്മിയും ആര്സിഇപിയിലൂടെ കുതിച്ചുയരാന്‍ സാധ്യതയുള്ള നികുതിരഹിതവും അനിയന്ത്രിതവുമായ ഇറക്കുമതിയും ഇന്ത്യയുടെ ആഭ്യന്തരവിപണി തകര്ക്കുമെന്നിരിക്കെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഡല്‍ഹിയില്‍ ചേര്‍ന്ന ആറാമത് ഇന്ത്യ-പസഫിക് കോര്പ്പറേഷന് ഡയലോഗില്‍ അജണ്ടയില്ലാതെ അനൗദ്യോഗികമായി ഇന്ത്യയുടെ ആര്‍സിഇപി അംഗത്വം ചര്‍ച്ചചെയ്യപ്പെട്ടത് ഗൗരവമായി കാണണം. ആസിയാന്‍ രാജ്യങ്ങളാണ് ഈ ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നത്. ചൈനയുമായി ഒരു സ്വതന്ത്രവ്യാപാരക്കരാറുമില്ലാത്ത അവസ്ഥയിലും കഴിഞ്ഞ വര്‍ഷത്തെ വ്യാപാരക്കമ്മി 5300 കോടി ഡോളറായി ഉയര്‍ന്നു. ആസിയാന്‍ വ്യാപാരക്കമ്മി 5200 കോടി ഡോളറും. ഇന്ത്യ-ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ ആദ്യഘട്ടം 2019 ഡിസംബര്‍ 31ന് പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ആസിയാന്‍ കരാറിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്നും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഉയര്‍ന്നിരിക്കുമ്പോള്‍ ആഭ്യന്തരവിപണിയുടെയും കാര്‍ഷികമേഖലയുടെ നിലനില്പിനും സംരക്ഷണത്തിനുമായി ആസിയാന്‍ കരാറില്‍ നിന്നും ഇന്ത്യ അടിയന്തരമായി പിډമാറണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply