Flash News

ക്രിസ്തുവിന്റെ വരവറിയിക്കാത്ത ക്രിസ്തുമസ്സുകള്‍

December 21, 2019 , ജോണ്‍ ഇളമത

christuvinte varav banner

“രണ്ടിരമാണ്ടുകള്‍ക്കപ്പുറത്തു
ണ്ടായൊരാമഹാത്യാഗത്തെയിപ്പൊഴും
മൂകമാണങ്കിലുമാകുരിശിനെ മുത്തുവാന്‍
ആരാലിറങ്ങിവരുമൊരു മാലാഖാമാരായ്
വരാം വെള്ളമുകിലുകള്‍!”

ചെറുപ്പകാലങ്ങളില്‍ കേട്ടുമറന്ന വരികള്‍, മഹാകവി വള്ളത്തോളിന്റേതാണ്. എന്നാല്‍ കാലമിന്ന് അത്തരം മഹത്തായ കവിതകളെ കൊഞ്ഞനം കാട്ടുകയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മങ്ങലേല്‍ക്കാത്ത ഒരു വിശുദ്ധ ജന്മത്തിന്റെ ഓര്‍മ്മ ഇന്ന് കാലത്തിന്റെ തിരുശേഷിപ്പുകള്‍പോലെ ക്ലാവുപിടിച്ച്, പ്രഭ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എവിയൊണ് ഈ താളം തെറ്റലിന് തുടക്കമിട്ടത്. ധനം, അധികാരം, ‘കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം’ എന്ന് എന്റെ കുട്ടിക്കാലത്ത് കാഥികന്‍ വിദ്വാന്‍ പി.സി. ഏബ്രഹാം കഥാപ്രസംഗത്തിന് ആമുഖമായി പറയാറുണ്ടായിരുന്നു. ഇപ്പോഴാണ് അതിന്റെയൊക്കെ പൊരുള്‍ ചിന്തിക്കുന്നവരെയൊക്കെ തേടിയെത്തുന്നത്.

വിദ്യാഭ്യാസം കുറവായിരുന്ന പഴയ തലമുറയെ ചൂഷണം ചെയ്യുന്ന മതമേധാവികളോ, രാഷ്ട്രീയക്കാരോ പണ്ടൊക്കെ കുറവായിരുന്നു. അന്തസ്സുള്ള പാരമ്പര്യത്തില്‍ നിന്നുവന്ന അന്നത്തെ സാമൂഹിക മത രാഷ്ട്രീയ നേതാക്കള്‍ ഇന്നത്തെ മാതിരി അവസര വാദികളും, ധനമോഹികളും, കുതികാല്‍ വെട്ടികളുമായിരുന്നില്ലെന്നാണ് ഈ ലേഖകന്റെ ജീവിതാനുഭവങ്ങള്‍.

അന്നത്തെ കൂട്ടുകുടുംബങ്ങള്‍, മതാദ്ധ്യഷന്മാര്‍, സാംസ്ക്കാരിക സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ എല്ലാവരും തന്നെ ഏറെക്കുറെ സാമൂഹ്യസേവന തല്‍പ്പരരും, നാടിന്റെ ജനസേവകരുമായിരുന്നു. ആരംഭകാല രാഷ്ട്രീയ മത സാംസ്ക്കാരിക ചരിത്രം തന്നെ ആയതിലേക്ക് വെളിച്ചം വീശുന്നു.

ഇന്നോ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. ബലാത്സംഗം, കൊലപാതകം, പിടിച്ചുപറി, മോഷണം ഇവയൊക്കെ പണ്ടില്ലാത്തവണ്ണം ഏറിക്കൊണ്ടിരിക്കുന്നു. സുഖലോലുപത, സ്വാര്‍ത്ഥത പെരുകിയിരിക്കുന്നു. ക്രിസ്തുവിന്റെ ജനനം സ്‌നേഹത്തിന്റെ വീണ്ടെടുപ്പാണ്. ത്യാഗത്തിന്റെ പൂര്‍ത്തീകരണമാണ്. വിശുദ്ധ വേദപുസ്തകത്തിലെ പഴയ നിയമത്തിന്റെ പൊളിച്ചെഴുത്താണ്. എന്നാല്‍ ഈ മഹത് ആശങ്ങളും അരുളപ്പാടുമുള്ള പുതിയ നിയമത്തിന്റെ താളുകളില്‍ തുടിക്കുന്ന സുവിശേഷ പ്രഘോഷണങ്ങളെ വെല്ലുവിളിക്കുന്ന ജീവിത ശൈലിയില്‍, നമ്മുക്കെങ്ങനെ ക്രിസ്തു രാജന്റെ വരവിനെ വരവേല്‍ക്കാന്‍ സാധിക്കുക!

ക്രിസ്തുവിന്റെ ജനനസന്ദേശം സ്‌നേഹമാണ്. അതാണ് വിശുദ്ധ ബൈബിളിന്റെ ഉടനീള ആഹ്വാനവും. അതങ്ങനെയായിരിക്കട്ടെ…

ഏവര്‍ക്കും ക്രിസ്തുമസ് മംഗളങ്ങള്‍!!Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top