Flash News

ഇന്നത്തെ നക്ഷത്ര ഫലം (22-12-2019)

December 22, 2019

rashi-1576857466അശ്വതി : ആഗ്രഹിക്കു ന്ന കാര്യങ്ങള്‍ സാധിക്കും . പുതിയ വ്യാപാരം തുടങ്ങുന്നതിനെപ്പറ്റി നിര്‍ദ്ദേശം തേടും. ആത്മപ്രശംസ ഉപേക്ഷിക്കണം.

ഭരണി : വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിലേക്ക്  പോകുവാന്‍ തീരുമാനിക്കും . വ്യവസ്ഥകള്‍ പാലിക്കുവാന്‍ സാധിക്കുകയില്ല. അസുഖങ്ങള്‍ വര്‍ദ്ധിക്കും .

കാര്‍ത്തിക : കര്‍മ്മമേഖലയില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തും. സഹോദര സു ഹൃത്-സഹായഗുണമുണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.

രോഹിണി : പുതിയ പാഠ്യപദ്ധതിയ്ക്ക് ചേരും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെ ടുത്തും. അനുഭവജ്ഞാനത്താല്‍ പുതിയ വ്യാപാരസാദ്ധ്യതകളെപ്പറ്റി വിലയിരുത്തും.

മകയിരം : സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആര്‍ജ്ജിയ്ക്കും. കുടുംബ ത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൌഖ്യവും ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും.

തിരുവാതിര : സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും . കരാറുജോലികള്‍ പൂര്‍ത്തീകരിക്കാനാകും.

പുണര്‍തം : രക്തസമ്മര്‍ദ്ധാധിക്യത്താല്‍ മുന്‍കോപം വര്‍ദ്ധിക്കും. ദുസ്സൂചനകള്‍ ലഭി ച്ചതിനാല്‍ കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറും. പ്രയത്നങ്ങള്‍ക്ക് അനുഭവഫലം കുറയും.

പൂയ്യം : ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണതയുണ്ടാവുകയില്ല. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമുണ്ടാകും. അനാവശ്യചിന്തകള്‍ ഉപേക്ഷിക്കണം.

ആയില്യം : സ്വജനങ്ങള്‍ ശത്രുക്കളായിത്തീരും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാവരുത്. ചുമതലകള്‍ വര്‍ദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

മകം : ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വിദേശയാത്രക്ക്  അനുമതി ലഭിക്കും. അഭയം പ്രാപിച്ചു വരുന്നവര്‍ക്ക് സാന്ത്വനം നല്‍കും. ദാമ്പത്യസൌഖ്യവും സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

പൂരം : ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാല്‍ സ്ഥാനക്കയറ്റമുണ്ടാകും. മേലധികാരിയുടെ പ്രതി നിധിയായി പ്രവര്‍ത്തിയ്ക്കേണ്ടതായിവരും. കാര്യനിര്‍വ്വഹണശക്തി വര്‍ദ്ധിക്കും.

ഉത്രം : പുതിയ പാഠ്യപദ്ധതിക്കു ചേരും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. വ്യവ സ്ഥകള്‍ പാലിക്കും. ആത്മവിശ്വാസവും കാര്യനിര്‍വ്വഹണശക്തിയും വര്‍ദ്ധിക്കും.

അത്തം : അറിയാതെ ചെയ്തുപോയ അബദ്ധം തിരുത്തുവാന്‍ അവസരമുണ്ടാകും. മം ഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഔദ്യോഗികമായ യാത്രകള്‍ മാറ്റിവെക്കും.

ചിത്ര : തൃപ്തിയായ വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഊഹകച്ചവടത്തില്‍ ലാ ഭമുണ്ടാകും. പുതിയ ഭരണപരിഷ്കാരം ആവിഷ്കരിക്കും. സല്‍കര്‍മ്മങ്ങള്‍ക്ക് പണം മുടക്കും.

ചോതി : ധര്‍മ്മപ്രവൃത്തികള്‍ക്ക് പണം മുടക്കും. ആഗ്രഹങ്ങള്‍ സാധിക്കും. പ്രവര്‍ത്ത നരംഗം മെച്ചപ്പെടുത്തും. ദേവാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും.

വിശാഖം : ക്ലേശകരമായ വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആഗ്രഹങ്ങള്‍ സാധിക്കും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ വ്യാപാരവ്യവസായങ്ങള്‍ തുടങ്ങും.

അനിഴം : ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. ഊഹകച്ചവടത്തില്‍ ലാഭമുണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആശംസകള്‍ നല്‍കുവാന്‍ അവസരമുണ്ടാകും.

തൃക്കേട്ട : കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉദ്യമങ്ങള്‍ക്ക് അനുകൂലവി ജയമുണ്ടാകും. പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കും.

മൂലം : തൃപ്തിയായ വിഷയത്തില്‍ ഉപരിപഠനത്തിന് ചേരും. പണം കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്. ചുമതലകള്‍ മറ്റൊരാളെ ഏല്പിച്ചാല്‍ അബദ്ധമാകും.

പൂരാടം : മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. ആരാധനാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. വിദഗ്ദ്ധോപദേശം സ്വീകരിച്ച് പുതിയ വ്യാപാരം തുടങ്ങും.

ഉത്രാടം : ജാഗ്രതയോടുകൂടി പ്രവര്‍ത്തിക്കുവാന്‍ സാഹചര്യമുണ്ടാകും. അര്‍ഹമായ പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടു ത്തുവാന്‍ സാധിക്കും.

തിരുവോണം : മുടങ്ങിക്കിടപ്പുള്ള പദ്ധതികള്‍ പുനരാരംഭിക്കും. മത്സരങ്ങളില്‍ വിജയിക്കും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കും. ഉപരിപഠനത്തിന് ചേരും.

അവിട്ടം : അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അവധിയെടുക്കും. കക്ഷിരാഷ്ട്രീയപ്രവര്‍ ത്തനങ്ങള്‍ ഉപേക്ഷിക്കും. പുതിയ പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ചചെയ്യും.

ചതയം : സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയ ഭൂമി വില്ക്കുവാന്‍ തയ്യാറാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും.

പൂരോരുട്ടാതി : ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സാധിക്കും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. മഹത്വ്യക്തികളെ പരിചയ പ്പെടും.

ഉത്രട്ടാതി : പുതിയ ആവിഷ്കരണശൈലി അവലംബിക്കും. പ്രശസ്തസേവനത്തിന് അംഗീകാരം ലഭിക്കും. വിതരണരംഗം വിപുലപ്പെടുത്തും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടു ക്കും.

രേവതി : പണമിടപാടുകളില്‍ ശ്രദ്ധിക്കണം. അശ്രാന്തപരിശ്രമത്താല്‍ കാര്യവിജയമു ണ്ടാകും. ആദ്ധ്യാത്മിക-ആത്മീയപ്രഭാഷണങ്ങള്‍ മനസ്സമാധാനത്തിനു വഴിയൊരുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top