എബിന്‍ കുര്യാക്കോസിനെ ഷിക്കോഗോ മലയാളി അസോസിയേഷന്‍ ആദരിക്കുന്നു

Abin Kuriakoseഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരെയും, പ്രതിഭാശാലികളെയും, ദീര്‍ഘകാലങ്ങളായി സേവനമനസ്‌കതയോടു സ്തുത്യര്‍ഹമായി സേവനം ചെയ്യുന്നവരെയും അംഗീകരിക്കാറുണ്ട്. ഇങ്ങനെ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്നതിലൂടെ അവര്‍ വ്യക്തികള്‍ക്കും കുടുംബത്തിനും സമൂഹത്തിനും കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്നതിനും കൂടുതല്‍ സാമൂഹ്യ നന്മ ഉറപ്പാക്കുകയും ചെയ്യുക സ്വാഭാവികമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ സ്ഥിരാംഗമായ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായ എബിന്‍ കുര്യാക്കോസിന് ഇല്ലിനോയി സ്‌റ്റേറ്റ് ഗവര്‍ണ്ണര്‍ ജെ.സി. പ്രിറ്റ്‌സ്‌കര്‍ ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്‌മെന്റ് അഡ്വൈസറി കൗണ്‍സിലേക്ക് മെമ്പറായി നിയമിച്ചു. ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്‌മെന്റ് അഡ്വൈസറി കൗണ്‍സില്‍ പ്രധാനമായും ഏഷ്യന്‍ അമേരിക്കക്കാര്‍ക്ക് ഗവണ്‍മെന്റ് തലത്തിലുള്ള ജോലി സാധ്യതകള്‍, ജോലി ലഭിക്കാനുള്ള തടസ്സങ്ങള്‍, പ്രമോഷനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ വിശകലനം ചെയ്യുന്ന കമ്മിറ്റിയാണ്. പതിനൊന്ന് മെമ്പര്‍മാര്‍ അടങ്ങുന്ന ഈ കൗണ്‍സിലില്‍ അംഗങ്ങളെ ഇല്ലിനോയി ഗവര്‍ണ്ണറാണ് നിയമിക്കുന്നത്.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ അഭിമാനമായി മാറിയ എബിന്‍ കുര്യാക്കോസിനെ 2020 ജനുവരി 4-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 5:00 മണിക്ക് മോര്‍ട്ടന്‍‌ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചര്‍ച്ചില്‍ വെച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – ന്യൂഇയര്‍ അഘോഷ വേളയില്‍ അദ്ദേഹത്തെ ആദരിക്കുന്നതാണ്.

എല്ലാ മലയാളി സുഹൃത്തുക്കളെയും അസ്സോസിയേഷന്‍ ഭാരവാഹികള്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment