ജേണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ കൊലപാതകം; സൗദിയില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ

LawrenceWright-JamalKhashoggiറിയാദ്: കഴിഞ്ഞ വര്‍ഷം ഇസ്താംബൂളില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി അറേബ്യ അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചതായി പബ്ലിക് പ്രൊസിക്യൂട്ടര്‍ അറിയിച്ചു. മറ്റ് മൂന്ന് പേര്‍ക്ക് വ്യത്യസ്ത ശിക്ഷകള്‍ ലഭിച്ചതായി പബ്ലിക് പാസ്രേിക്യൂട്ടര്‍ ഓഫീസ് വക്താവ് ശാലന്‍ അല്‍ ഷാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

2018 ഒക്ടോബര്‍ 2 ന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗിയുടെ മരണം സൗദി അധികൃതര്‍ ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും ലോകരാഷ്ട്രങ്ങള്‍ അപലപിച്ചതോടെ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ചു. കൂടാതെ തുര്‍ക്കി പോലീസ് വ്യക്തമായ തെളിവുകള്‍ പുറത്തുവിട്ടു. കോണ്‍സുലേറ്റിന് മുമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പൈട സൗദിയുടെ വാദത്തിന് എതിരായിരുന്നു. ഖഷോഗി കോണ്‍സുലേറ്റിലേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പുറത്തേക്ക് പോകുന്നത് കണ്ടില്ല. പിന്നീട് ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും 11 പ്രതികളെ സൗദി പൗരന്മാരാണെന്നും ഈ വര്‍ഷം ആദ്യം വിചാരണ നടത്തിയെന്നും സൗദി അറേബ്യ അറിയിച്ചു.

സൗദി അറേബ്യയില്‍ നിന്ന് അമേരിക്കയിലേക്ക് പാലായനം ചെയ്ത ശേഷം 2017 മുതല്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ കോളമിസ്റ്റായിരുന്നു ഖശോഗി. സൗദി അറേബ്യയിലെ രാജവാഴ്ചയെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

സൗദി അറേബ്യക്ക് ഖഷോഗിയുടെ കൊലപാതകം അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ച് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനെത്തിയ അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. ഇദ്ദേഹത്തെ പുറത്ത് കാത്തുനിന്ന പങ്കാളി തുര്‍ക്കി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ആഴ്ചകള്‍ക്ക് ശേഷം സൗദി അറേബ്യ സ്വന്തം നിലയില്‍ അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തതും വിചാരണ ചെയ്തതും. ജമാല്‍ ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തെ കത്തിച്ചുകളഞ്ഞുവെന്ന് ആരോപണമുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment