കുട്ടിയായിരുന്നപ്പോള്‍ മൂക്കില്‍ കുടുങ്ങിപ്പോയ ബട്ടണ്‍ 20 വര്‍ഷത്തിന് ശേഷം പുറത്തെടുത്തു; തിരുവനന്തപുരത്ത് അപൂര്‍വ്വ ശസ്ത്രക്രിയ

kl_1കുട്ടിയായിരുന്നപ്പോള്‍ മൂക്കിനുള്ളില്‍ അറിയാതെ കയറിപ്പോയ പ്ലാസ്റ്റിക് ബട്ടണ്‍ ഇരുപത് വര്‍ഷത്തിന് ശേഷം പുറത്തെടുത്തു. തിരുവനന്തപുരം പട്ടത്തുള്ള എസ്‌യുടി ബിആര്‍ ലൈഫ് ആശുപത്രിയിലെ ഡോ. അമ്മു ശ്രീപാര്‍വ്വതിയാണ് 22 വയസ്സുള്ള യുവതിയുടെ മൂക്കില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ബട്ടണ്‍ പുറത്തെടുത്തത്.

ചെറുപ്പം മുതല്‍ മൂക്ക് വേദനയുമായി പലയിടത്തും ചികിത്സ തേടിയെങ്കിലും പരിഹാരം കണ്ടിരുന്നില്ല. മൂക്കടപ്പിനുള്ള നിരവധി ചികിത്സകള്‍ നടത്തി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൂക്കില്‍ നിന്നും പതിവായി പഴുപ്പ് വരാന്‍ തുടങ്ങി. ബട്ടണിന് മുകളില്‍ മാംസം വളരാന്‍ തുടങ്ങിയതോടെ അസ്വസ്ഥത കൂടുകയായിരുന്നു. ഇതോടെയാണ് ബാഹ്യ വസ്തുക്കളെന്തെങ്കിലും ഉള്ളിലുണ്ടോയെന്ന് ഡോ. അമ്മു സംശയിച്ചത്.

ശസ്ത്രക്രിയയിലൂടെ ബട്ടണ്‍ പുറത്തെടുത്തതോടെ കെട്ടിക്കിടന്ന പഴുപ്പ് പുറത്തേയ്‌ക്കൊഴുകി. പഴയ കാലത്തെ പ്ലാസ്റ്റിക് ബട്ടണായിരുന്നു മൂക്കിനുള്ളില്‍ നിന്നും കിട്ടിയത്. ബട്ടണ്‍ എന്നാണ് മൂക്കില്‍ കടന്നതെന്ന് യുവതിയ്ക്കും വീട്ടുകാര്‍ക്കും ഓര്‍മ്മയില്ലായിരുന്നു. അസാധാരണ സംഭവമാണിതെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

Print Friendly, PDF & Email

Leave a Comment