ന്യൂയോര്‍ക്ക്: പ്രശസ്ത കനേഡിയന്‍ മലയാളി എഴുത്തുകാരന് ജോണ്‍ ഇളമതയുടെ ‘കഥ പറയുന്ന കല്ലുകള്‍’ എന്ന നോവല്‍ നവംബര്‍ 24 നു മാന്നാര്‍ മര്‍ത്തമറിയം ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (കടപ്ര, മാന്നാര്‍) വെച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ റിട്ടയേര്‍ഡ് ഹിസ്റ്ററി പ്രൊഫസര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി പുസ്തകത്തിന്റെ കോപ്പി പ്രശസ്ത ചലച്ചിത്ര സംവിധായകന് ബ്ലെസ്സിക്ക് നല്കി പ്രകാശനം ചെയ്തു. അഡ്വ. സക്കറിയ കരുവേലില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. മുഞ്ഞിനാട് പത്മകുമാര്‍ സ്വാഗതം പറഞ്ഞു.
യോഗത്തില്‍ സര്‍വ്വശ്രീ രാധാകൃഷ്ണ കുറുപ്പ്, ഗോപന് പാലക്കോട്, അമേരിക്കയില്‍ നിന്ന് എ.സി. ജോര്‍ജ്, ജര്‍മനിയില്‍ നിന്ന് എഡ്വേര്‍ഡ് നസ്രത് (മുക്കാടന്‍) തുടങ്ങിയവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി. ജോണ്‍ ഇളമതയുടെ നന്ദിപ്രകടനത്തോടെ യോഗം സമംഗളം പര്യവസാനിച്ചു.
പുസ്തകത്തിന്റെ കോപ്പിക്കായി ശ്രീ ഇളമതയുമായി ബന്ധപ്പെടുക.
ഫോണ്‍: 905 848 0698, ഇ-മെയില്‍ johnelamathail@gmail.com
https://keralabookstore.com/book/kathaparayunna-kallukal/14620/
വായിക്കുക: കലാതീതമായ കലാശില്പം പോലൊരു നോവല്‍: ബ്ലെസ്സി
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply