ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡിനു പുതിയ സാരഥികള്‍

switzerlandസൂറിക്ക്: കഴിഞ്ഞ 17 വര്‍ഷക്കാലം സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളി മനസുകളില്‍ പ്രവര്‍ത്തനമികവുകൊണ്ടും സംഘാടനശേഷികൊണ്ടും ചിരപ്രതിഷ്ഠ നേടിയ ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡ് 2020-21 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബര്‍ ഏഴിനു സൂറിച്ചിലെ അഫൊല്‍ട്ടണിലായിരുന്നു യോഗം.

പ്രസിഡന്റ് ബിന്നി വെങ്ങപള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ടോമി വിരുതീയില്‍ കഴിഞ്ഞരണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, കണക്ക് റിപ്പോര്‍ട്ടും ട്രഷറര്‍ ജോയ് തടത്തിലും അവതരിപ്പിച്ചു.

ബിന്നി വെങ്ങപ്പള്ളില്‍ തന്റെ കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

ബിജു പാറത്തലക്കലും, പുഷ്പി പോളും യഥാക്രമം റിട്ടേണിംഗ് ഓഫിസറും, സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് സുഗമമായി നടത്തി.

പ്രസിഡന്റ് – പ്രിന്‍സ് കാട്രൂകുടിയില്‍, വൈസ് പ്രസിഡന്റ് – ജോസ് പല്ലിശ്ശേരി, സെക്രട്ടറി – ബേബി തടത്തില്‍, ജോ. സെക്രട്ടറി – ജോമോന്‍ പത്തുപറയില്‍, ട്രഷറര്‍ – അഗസ്റ്റിന്‍ മാളിയേക്കല്‍, ആര്‍ട്സ് കണ്‍‌വീനര്‍ – ലിജിമോന്‍ മനയില്‍, സ്പോര്‍ട്സ് കണ്‍‌വീനര്‍ – റെജി പോള്‍, പിആര്‍ഒ – അനില്‍ ചക്കാലക്കല്‍, എക്സ് ഒഫീഷ്യോമാരായി ബിന്നി വെങ്ങപ്പള്ളില്‍, ടോമി വിരുതിയേല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് അംഗങ്ങളായി ജൂബി അലാനിക്കല്‍, ജോയ് തടത്തില്‍, സെബാസ്റ്റ്യന്‍ കാവുങ്കല്‍, ജെസ്വിന്‍ പുതുമന, ഡേവിസ് വടക്കുംചേരി, ലാന്‍സ് മാപ്ലകയില്‍, ജോണ്‍ വെളിയന്‍, വര്‍ഗീസ് കരുമാത്തി, അല്‍ഫിന്‍ തെനംകുഴിയില്‍ എന്നിവരും, ഓഡിറ്ററായി ടോമി തൊണ്ടാംകുഴിയേയും തെരഞ്ഞെടുത്തു. ജൂബി അലാനിക്കല്‍ വനിതാ ഫോറം കോഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.


Print Friendly, PDF & Email

Leave a Comment