കൈരളി നികേതനില്‍ ക്രിസ്മസ് ആഘോഷം

kairaliവിയന്ന: വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ കൈരളി നികേതന്‍ സ്കൂളിലെ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും ചേര്‍ന്നു ക്രിസ്മസ് ആഘോഷിച്ചു. സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ എബി കുര്യന്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ ഫാ. തോമസ് താണ്ടപ്പിള്ളി ക്രിസ്മസ് സന്ദേശം നല്‍കി.

വിശിഷ്ടാതിഥികളായ ഐറിസ് ഫ്രാങ്ക് (ആര്‍ഗെ ആഗ്), സീറോ മലബാര്‍ അസി. വികാരി ഫാ. വിത്സണ്‍ മേച്ചേരില്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. സ്കൂള്‍ അദ്ധ്യാപിക കുമുദിനി കൈന്തല്‍ പഠിപ്പിച്ച ക്ലാസിക്കല്‍ നൃത്തത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് കുട്ടികളുടെ ക്രിസ്മസ് കലാപരിപാടികള്‍ നടന്നു. സോഫിയ & സാന്ദ്ര കുന്നേക്കാടന്‍ കുട്ടികള്‍ അവതരിപ്പിച്ച പുല്ലാങ്കുഴല്‍ വാദ്യം ഏറെ ഹൃദ്യമായി. ക്രിസ്മസ് പാപ്പയായി എത്തിയ സെബാസ്റ്റ്യന്‍ കിണറ്റുകര കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.

സ്കൂള്‍ കമ്മിറ്റിയും, ടീച്ചര്‍മാരും, മാതാപിതാക്കളും ആഘോഷം അവിസ്മരണീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സ്കൂളിലെ നൃത്താദ്ധ്യാപികയായ നമിത കൂട്ടുമ്മേല്‍ അവതാരകയായിരുന്നു. കുട്ടികളുടെ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ലഘുഭക്ഷണത്തോടെയാണ് ആഘോഷത്തിന് തിരശീല വീണത്. സ്കൂള്‍ അദ്ധ്യാപകന്‍ ബോബന്‍ കളപ്പുരയ്ക്കല്‍ നന്ദി അറിയിച്ചു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment