Flash News

ഗ്ലോബല്‍ നായര്‍ സംഗമം കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആയി ശബരിനാഥ് നായരെ തെരഞ്ഞെടുത്തു

December 24, 2019 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

Newsimg1_955297862020 ജൂലൈ 3 മുതല്‍ 5 വരെ ന്യൂ യോര്‍ക്കില്‍ വെച്ച് നടത്തുന്ന ഗ്ലോബല്‍ നായര്‍ സംഗമം കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ ആയി ശബരിനാഥ് നായരെ തെരഞ്ഞടുത്തതായി പ്രസിഡന്റ് സുനില്‍ നായര്‍ അറിയിച്ചു.

ശബരിനാഥ് നായര്‍ , കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ ഏറെയായി അമേരിക്കയില്‍ കല സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമാണ് .ജന്മനാട്ടില്‍ മികവ് തെളിയിച്ച നേതൃപാടവം അമേരിക്കന്‍ ജീവിതത്തിലും തുടര്‍ന്ന വ്യക്തിത്വം നിലനിര്‍ത്തി പോരുന്നു . എന്‍. എസ് . എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആരംഭം മുതല്‍ പ്രവര്‍ത്തകന്‍ . എന്‍. എസ് . എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എല്ലാ കണ്‍വെന്‍ഷനിലെയും സജീവ സാന്നിധ്യം ആയിരുന്നു ശബരി നായര്‍ .

ഒരു പ്രഫെഷണല്‍ ഗായകന്‍ എന്നതിലുപരി , നാടകം , സിനിമ മേഖലകളില്‍ എഴുത്തും സംവിധാനവും ഒക്കെ ആയി അദ്ദേഹം സജീവമാണ്. വളരെ അധികം നാടകങ്ങളും, ഷോര്‍ട് ഫിലിമുകളും എഴുതി സംവിധാനം ചെയ്തിട്ടുള്ള ശബരി ഒരു സമുഖ്യ പ്രവര്‍ത്തകന്‍ കൂടിയാണ് . കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ , മഹിമ , ഫൊക്കാന എന്നെ സംഘടനകളില്‍ നിരവധി തലങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് . ഫൊക്കാന ജോയിന്റ് സെക്രട്ടറി ആയും , മഹിമയുടെ സ്‌ക്രെട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഫൊക്കാനയുടെ ന്യൂയോര്‍ക് റീജിയണല്‍ വൈസ് പ്രസിഡന്റ് ആണ് അദ്ദേഹം .ഭാര്യ ചിത്ര നായരും രണ്ടു കുട്ടികളുമായി അദ്ദേഹം ന്യൂയോര്‍ക് ലോങ്ങ് ഐലന്‍ഡില്‍ താമസിക്കുന്നു.

മുന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ നായര്‍ മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ന്യൂ യോര്‍ക്ക് തയാര്‍ എടുക്കുബോള്‍ കണ്‍വന്‍ഷന്റെ വിജയത്തിനും കുറ്റമറ്റതായ കണ്‍വന്‍ഷന്റെ നടത്തിപ്പിനും വേണ്ടി ശബരി നായരുടെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിയുമെന്ന് നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ രേവതി നായര്‍, അപ്പുകുട്ടന്‍ പിള്ളൈ, ജയപ്രകാശ് നായര്‍, പ്രദീപ് പിള്ളൈ, ബീനാ കാലത്ത് നായര്‍, മനോജ് പിള്ള, വിമല്‍ നായര്‍, കിരണ്‍ പിള്ളൈ, സന്തോഷ് നായര്‍, പ്രസാദ് പിള്ളൈ, ഡോ. ശ്രീകുമാര്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ജയന്‍ മുളങ്ങാട്, അരവിന്ദ് പിള്ള, സുരേഷ് അച്യുത് നായര്‍, നാരായണ്‍ നായര്‍, ജയകുമാര്‍ പിള്ളൈ എന്നിവര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വാനംപാടി കെ. എസ്സ് . ചിത്ര വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന ഈ കണ്‍വെന്‍ഷനില്‍ മല്ലിക സുകുമാരന്‍, നവ്യ നായര്‍,പ്രിയങ്ക നായര്‍, അശ്വതി നായര്‍,ബിജു സോപാനം, വി.കെ. പ്രകാശ്, കാവാലം ശ്രീകുമാര്‍, മുകുന്ദന്‍ തുടങ്ങി സനിമ രംഗത്തെ പ്രഗല്‍ഫര്‍ ഇതിനോടകംതന്നെ കണ്‍വെന്‍ഷന് ആശംസ അറിയിച്ചു വരുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ശബരിനാഥ് നായരെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ഇത് അര്‍ഹതക്കുള്ള അംഗീകാരം കൂടിയാണെന്നും , ശബരിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ കണ്‍വെന്‍ഷനെ ഒരു ചരിത്ര വിജയമാക്കി തീര്‍ക്കുമെന്നും പ്രസിഡന്റ് സുനില്‍ നായര്‍ സെക്രട്ടറി സുരേഷ് നായര്‍, ട്രഷര്‍ ഹരിലാല്‍, വൈസ് പ്രസിഡന്റ് സിനു നായര്‍, ജോയിന്റ് സെക്രട്ടറി മോഹന്‍ കുന്നംകാലത്തു, ജോയിന്റ് ട്രഷര്‍ സുരേഷ് നായര്‍ എന്നിവര്‍ അറിയിച്ചു.

ശബിരി നായര്‍ തന്നെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആക്കിയതില്‍ അതിയായ സന്തോഷം ഉണ്ടെന്നും കണ്‍വെന്‍ഷന്റെ വിജയത്തിനായി പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Newsimg2_12096406Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top