Flash News

നിങ്ങളുടെ ഈ ആഴ്‌ച എങ്ങനെ ? (ഡിസംബര്‍ 22 മുതല്‍ 28 വരെ)

December 26, 2019

rashifal_today_5326345_835x547-mഅശ്വതി: ദമ്പതികളുടെ ആഗ്രഹങ്ങള്‍ സഫലമാകും. വ്യവസ്ഥകള്‍ പാലിക്കും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. അസുഖങ്ങളാല്‍ അവധിയെടുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. അര്‍ഹമായ പൂര്‍വ്വികസ്വത്ത് ലഭിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകും. പാര്‍ശ്വഫലങ്ങളുളള ഔഷധങ്ങള്‍ ഉപേക്ഷിക്കും. വ്യാപാരമേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകും.

ഭരണി: അർധമനസോടുകൂടി പ്രത്യേകവിഭാഗത്തിന്‍റെ ചുമതല ഏറ്റെടുക്കും. വിപണന വിതരണ മേഖലകളില്‍ മാന്ദ്യം അനുഭവപ്പെടും. ഉത്സാഹവും ഉന്മേഷവും പ്രവര്‍ത്തനക്ഷമതയും കുറയും. പാരമ്പര്യപ്രവൃത്തികളുടെ‌ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കും. അശ്രദ്ധകൊണ്ട് വാഹനാപകടത്തിന് യോഗമുണ്ട്. വരവും ചെലവും തുല്യമായിരിക്കും. പാഠ്യപദ്ധതിയുടെ അന്തിമഭാഗമായ പദ്ധതിസമര്‍പ്പണത്തിന് തയാറാകും.

കാര്‍ത്തിക: പുത്രപൗത്രാദികളോടൊപ്പം ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അവതരണശൈലിയില്‍ അബദ്ധങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അവധിദിനങ്ങളിലും ജോലിചെയ്യേണ്ടതായി വരും. ഉത്തരവാദിത്വങ്ങള്‍ വർദിക്കും. പക്ഷഭേദമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. ബന്ധുവിന്‍റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കും. വ്യവഹാരവിജയമുണ്ടാകും.

രോഹിണി: കുടുംബാംഗങ്ങളോടൊപ്പം പുണ്യതീര്‍ത്ഥയാത്രയ്ക്ക് യോഗമുണ്ട്. ഔദ്യോഗിക മായി അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കാന്‍ നിയമസഹായം തേടും. ഭയഭക്തി ബഹുമാനത്തോടുകൂടിയുളള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. പുതിയ ഭരണസംവിധാനം അവലംബിക്കും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കും.

മകയിരം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. സംതൃപ്തിയാകും വിധത്തില്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാർഥമായി സഹകരിക്കും. ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കും. ഗൃഹപ്രവേശനകർമം നിര്‍വഹിക്കും. സ്വയംപര്യാപ്തത ആർജിക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും.

തിരുവാതിര: കുടുംബാംഗങ്ങളോടൊപ്പം പുണ്യതീര്‍ത്ഥ-വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. പുത്രപൗത്രാദികളുടെ ആഗമനം ആത്മവിശ്വാസത്തിന് വഴിയൊരുക്കും. മംഗളവേളയില്‍ വെച്ച് വിശിഷ്ടവ്യക്തികളെ പരിചയപ്പെടാനിടവരും. ആശയവിനിമയങ്ങളില്‍ അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും. ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും. അര്‍ഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും.

പുണര്‍തം: കൂടുതല്‍ വിസ്തൃതിയുളള ഗൃഹം വാങ്ങാന്‍ ധാരണയാകും. വാര്‍ഷികാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അസുഖങ്ങള്‍ ഉണ്ടോ എന്ന ആധി വർധിക്കും. സഹപാഠികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും. ചെലവിനങ്ങളില്‍ നിയന്ത്രണം വേണം. അമിതാവേശം അബദ്ധമാകും. ഉദ്യോഗത്തില്‍ സ്ഥാനകയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. കാര്യനിര്‍വഹണശക്തി വർധിക്കും.

പൂയ്യം: ക്ലേശകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മഹദ്‌വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകർത്താന്‍ തയാറാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കും. പദ്ധതിആസൂത്രണങ്ങളില്‍ ലശ്രക്ഷ്യപ്രാപ്തി കൈവരിക്കും. അസുഖങ്ങള്‍ക്ക് ആയുര്‍വ്വേദചികിത്സ തുടങ്ങും. വ്യവസ്ഥകള്‍ പാലിക്കാന്‍ അശ്രാന്ത പരിശ്രമം വേണ്ടിവരും. വ്യവസായം നവീകരിക്കും.

ആയില്യം: ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുവഴി നീക്കിയിരുപ്പ് ഉണ്ടാകും. സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതി കൈവരും. അവധിയാണെങ്കിലും ജോലിചെയ്യേണ്ടതായി വരും. പ്രതികരണശേഷി വർധിക്കും. ഏറ്റെടുത്ത കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തീകരിക്കും. കലാകായികമത്സരങ്ങള്‍ക്ക് പരിശീലനം പുനരാരംഭിക്കും. സത്യസന്ധവും നീതിയു ക്തവുമായ സമീപനത്താല്‍ മാര്‍ഗതടസങ്ങള്‍ നീങ്ങും.

മകം: ദമ്പതികളുടെ ആഗ്രഹങ്ങള്‍ പൂത്തീകരിക്കും. വ്യവസ്ഥകള്‍ പാലിക്കും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. സമ്മാനപദ്ധതികളിലും മത്സരങ്ങളിലും വിജയിക്കും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരം വന്നുചേരും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ പണം മുടക്കും. അമിതഭക്ഷണം ഒഴിവാക്കണം. ഭാവനകള്‍ യാഥാർത്യമാകും. ചര്‍ച്ചകള്‍ക്ക് അന്തിമനിമിഷത്തില്‍ ഫലമുണ്ടാകും.

പൂരം: പുത്രപൗത്രാദികളുടെ ആഗമനത്താല്‍ ആശ്വാസം തോന്നും. ചുമതലകള്‍ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. മാതാവിന് അസുഖങ്ങള്‍ വർധിക്കും. ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകുമെങ്കിലും വാഹനഉപയോഗത്തില്‍ വളരെ ശ്രദ്ധവേണം. ഭൂമിവിൽപ്പന സാധ്യമാകും. ജനസ്വാധീനം വർധിക്കും. ത്വക്ക് രോഗങ്ങള്‍ വർധിക്കും. കരാറുജോലികള്‍ നിശ്ചിതസമയത്തിന്നുളളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

ഉത്രം: തൃപ്തിയായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതി കൈവരും. ബന്ധുവിന്‍റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കേണ്ടതായി വരും. ഗൃഹം വാങ്ങാന്‍ ധാരണയാകും. അഭിപ്രായസമന്വയത്താല്‍ ആശ്വാസമാകും. ചെലവിനങ്ങളില്‍ നിയന്ത്രണം വേണം. ഭാവനകള്‍ യാഥാർഥ്യമാകും. പ്രത്യുപകാരം ചെയ്യാന്‍ സാധിക്കും. സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ മാര്‍ഗതടസങ്ങള്‍ നീങ്ങും.

അത്തം: സഹോദരസഹായമുണ്ടാകും. അശ്രാന്തപരിശ്രമത്താല്‍ പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. ഏറെക്കുറെ പണിപൂര്‍ത്തിയായ ഗൃഹത്തില്‍ താമസിച്ച് തുടങ്ങും. ഉത്തരവാദിത്വങ്ങള്‍ വർധിക്കും. ഗഹനമായ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കാന്‍ സാധിക്കും. ആസൂത്രിതപദ്ധതികളില്‍ അനുകൂലവിജയം ഉണ്ടാകും. ആത്മവിശ്വാസവും കാര്യനിര്‍വഹണശക്തിയും വർധിക്കും. പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിക്കും.

ചിത്തിര: സഹപ്രവര്‍ത്തകരോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. ഉദ്യോഗത്തില്‍ അധികാരപരിധി വർധിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. മുടങ്ങികിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. ആധ്യാത്മിക ആത്മീയപ്രവൃത്തികളാല്‍ മനസമാധാനമുണ്ടാകും. ഏറെക്കുറെ പൂര്‍ത്തിയായ ഗൃഹത്തില്‍ താമസിച്ചുതുടങ്ങും. കര്‍മമണ്ഡലങ്ങളില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകും.

ചോതി: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. നവദമ്പതികളെ ആശിര്‍വദിക്കാന്‍ അവസരമുണ്ടാകും. അതിഥിസത്കാരത്തിന് അധികചെലവ് അനുഭവപ്പെടും. പുതിയ പ്രവര്‍ത്തനമേഖലകള്‍ക്ക് തുടക്കംകുറിക്കും. നഷ്ടപ്പെട്ട ഉദ്യോഗത്തില്‍ പുനര്‍നിയമനമുണ്ടാകും. ഭക്ഷ്യവിഷ ബാധയേല്‍ക്കാതെ സൂക്ഷിക്കണം. പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിക്കും. സത്കീര്‍‌ത്തിയും സജ്ജനപ്രീതിയും വർധിക്കും.

വിശാഖം: യാത്രാവേളയില്‍ രേഖകള്‍ നഷ്ടപ്പെടുവാനിടയുണ്ട്. പ്രത്യേകസാഹചര്യങ്ങളാല്‍ ഉത്സവാഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. ദു:സ്വപ്നദര്‍ശനത്താല്‍ ആധി വർധിക്കും. ആശയങ്ങള്‍ യാഥാർഥ്യമാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. സ്വസ്ഥത കുറയും. സാങ്കേതികകാരണങ്ങളാല്‍ ചര്‍ച്ചകള്‍ മാറ്റിവെക്കാനിടവരും. ബന്ധുസഹായത്താല്‍ ആശ്വാസം തോന്നും.

അനിഴം: ജീവിതപങ്കാളിയുടെ സാന്ത്വനവചനം ആശ്വാസത്തിന് വഴിയൊരുക്കും. യുക്തമായ തീരുമാനങ്ങളാല്‍ വിമര്‍ശനങ്ങളെ അതിജീവിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം പര്യാപ്തത ആർജിക്കും. ചെലവിനങ്ങളില്‍ നിയന്ത്രണം വേണം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വിദേശബന്ധമുള്ള വ്യാപാര വ്യവസായങ്ങള്‍ക്ക് തുടക്കംകുറിക്കും. പ്രവര്‍ത്തനങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും ഫലമുണ്ടാകും.

തൃക്കേട്ട: വാഹനം മാറ്റിവാങ്ങാനിടവരും. സംതൃപ്തിയുള്ള ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. നിര്‍ത്തിവെച്ച കര്‍മ്മപദ്ധതികള്‍ പുനരാരംഭിക്കും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. സമന്വയസമീപനത്താല്‍ സര്‍വകാര്യവിജയമുണ്ടാകും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പാരമ്പര്യപ്രവൃത്തികളില്‍ പരിശീലനം തേടും.

മൂലം: ഏകാഭിപ്രായത്തോടുകൂടിയ ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. വിവിധങ്ങളായ പ്രവൃത്തികള്‍ മനസംതൃപ്തിയോടുകൂടി ചെയ്തുതീര്‍ക്കും. പുത്രപൗത്രാദികളോടൊപ്പം പുണ്യതീര്‍ത്ഥയാത്രയ്ക്ക് അവസരം വന്നുചേരും. ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. ബന്ധുസഹായമുണ്ടാകും. പരീക്ഷയില്‍ തൃപ്തിയായ അവതരിപ്പിക്കാന്‍ സാധിക്കും.

പൂരാടം: സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ഔദ്യോഗികമായി സമ്മർദം വർധിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമനിമിഷത്തില്‍ ഫലമുണ്ടാകും. നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. ശുഭ കര്‍മതല്പരത വർധിക്കും. കായികമേഖലയില്‍ ശോഭിക്കാന്‍ സാധിക്കും. വ്യവസായം നവീകരിക്കും. വിജഞാനം ആർജിക്കാനും പകര്‍ന്നുകൊടുക്കാനും അവസരമുണ്ടാകും.

ഉത്രാടം: സാഹചര്യങ്ങള്‍ക്കനുസരിച്ച് ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കും. ഈശ്വരാരാധനകളാല്‍ മനസമാധാനമുണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കും. വ്യവസ്ഥയില്ലാത്ത കക്ഷിരാഷ്‌ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറും. കീഴ്വഴക്കങ്ങളില്‍ നിന്നും വ്യതിചലിയ്ക്കരുത്. വരവും ചെലവും തുല്യമായിരിക്കും. ഉപരിപഠനത്തിന് തടസങ്ങള്‍ അനുഭവപ്പെടും.

തിരുവോണം: വിജ്ഞാനപ്രദമായ വിഷയങ്ങള്‍ പങ്കുവെക്കാന്‍ അവസരമുണ്ടാകും. സഹപാഠികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകും. പഠിച്ചവിഷയ ത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തി നേടും. മത്സരങ്ങളില്‍ വിജയിക്കും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവമുണ്ടാകും.

അവിട്ടം: ശുഭസൂചകങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുസഹായമുണ്ടാകും. ശമ്പളവർധനവ് മുന്‍കാലപ്രാബല്യത്തോടുകൂടി ലഭിക്കും. വിജ്ഞാനം ആർജിക്കാനും പകര്‍ന്നുകൊടുക്കാനും അവസരമുണ്ടാകും. ഭക്ഷണക്രമീകരണങ്ങലിലുള്ള അപാകതകളാല്‍ ആജീര്‍ണമനുഭവപ്പെടും.

ചതയം: ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം ഉണ്ടാകും. ചെലവിനങ്ങള്‍ക്ക് നിയന്ത്രണം വേണം. വികസന പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കും. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതനാകും. ജനമധ്യത്തില്‍ പരിഗണന ലഭിക്കും. വ്യക്തിപ്രഭാവത്താല്‍ ആഗ്രഹസാഫല്യമുണ്ടാകും. പക്ഷഭേദമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. പ്രതികാര പ്രവര്‍ത്തനങ്ങള്‍ വിപരീതമായി ഭവിക്കും.

പൂരോരുട്ടാതി: ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകർത്താന്‍ പരമാവധി പ്രയത്നിക്കും. അതുല്യ പ്രതിഭകളുമായുളള ആത്മബന്ധം പുതിയ ആശയങ്ങള്‍ക്ക് വഴിയൊരുക്കും. കുടുംബജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. അത്യാവശ്യത്തിന് കടം വാങ്ങാനിടവരും. സഹപ്രവര്‍ത്തകരോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരം വന്നുചേരും. പുതിയഭരണ സംവിധാനം അവലംബിക്കാന്‍ അഹോരാത്രം പ്രയത്നിക്കും.

ഉത്രട്ടാതി: യുക്തമായസമീപനം പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ ഉപകരിക്കും. സഹപ്രവര്‍ത്തകരോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരം വന്നുചേരും. ക്രിയാത്മക നടപടികളില്‍ ആത്മാർഥമായി പ്രയത്നിക്കും. സുഖദു:ഖങ്ങള്‍ ഒരുപോലെ സ്വീകരിക്കാനു‍ള്ള മാനസികാവസ്ഥ സംജാതമാകും. ചെലവിനങ്ങളില്‍ നിയന്ത്രണം വേണം. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

രേവതി: നിർണായക തീരുമാനങ്ങള്‍ക്ക് വിദഗ്ധ നിർദേശം തേടും. സുവ്യക്തമായ നിലപാട് പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ ഉപകരിക്കും. പുത്രന് ധനദുര്‍വ്യയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യക്തിസ്വാതന്ത്ര്യം പരിധിയ്ക്കപ്പുറമാകാതെ സൂക്ഷിക്കണം. വിവേചനബുദ്ധിയും കാര്യനിര്‍വഹണശക്തിയും സര്‍വ്വാഭീഷ്ടകാര്യസിദ്ധിയ്ക്ക് വഴിയൊരുക്കും. ഏവര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top