കേരളത്തിലും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നു

34_9തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കും വിദേശ പൗരന്‍മാര്‍ക്കും വേണ്ടി തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി സാമൂഹ്യനീതി വകുപ്പ്. ഇതിനായി വിദേശ പൗരന്‍മാരുടെ എണ്ണം ആവശ്യപ്പെട്ട് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് കത്തെഴുതി. തടങ്കലിലുള്ള വിദേശീയരുടെ വിവരം ലഭിക്കുന്ന മുറയ്ക്ക് കെട്ടിടം നിര്‍മ്മിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. തടങ്കല്‍ കേന്ദ്രങ്ങളെ ചൊല്ലിയുള്ള തര്‍ക്കം രാജ്യവ്യാപകമായി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും വ്യാപകമായ പ്രതിഷേധം അരങ്ങേറുന്ന അവസരത്തില്‍ അസാമിലും മറ്റ് സംസ്ഥാനങ്ങളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സാമൂഹ്യ വകുപ്പിന്റെ കെട്ടിടങ്ങളൊന്നും നിലവില്‍ തടങ്കല്‍ കേന്ദ്രങ്ങളാക്കാന്‍ പര്യാപ്തമല്ല. ഒന്നുകില്‍ പുതിയ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യേണ്ടി വരും. ഇതിനായി തടവുകരുടെ എണ്ണം ലഭ്യമാകേണ്ടതുണ്ടെന്ന് സാമൂഹ്യനീതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരുടെയും വിവിധ കുറ്റകൃത്യങ്ങള്‍ക്കായി നാടുകടത്തപ്പെടാനായി കാത്തിരിക്കുന്നവരുടെയും വിവരങ്ങളാണ് ലഭ്യമാകേണ്ടത്. ഈ വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ ആവശ്യകതയനുസരിച്ച് കെട്ടിടം നിര്‍മ്മിക്കാന്‍ സാധിക്കൂ.

ഈ വര്‍ഷം ജൂണില്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് തടവുകാരുടെ വിവരങ്ങള്‍ ചോദിച്ചുകൊണ്ട് സാമൂഹ്യനീതി വകുപ്പ് കത്തെഴുതിയിരുന്നെങ്കിലും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഇതിന് മറുപടി നല്‍കിയിരുന്നില്ല.

നാടുകടത്തലിനായി കാത്തിരിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ/വിദേശ പൗരന്‍മാരുടെ ചലനം നിയന്ത്രിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തടങ്കല്‍/ഹോള്‍ഡിങ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തെഴുതിയിരുന്നു. രാജ്യസഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരമനുസരിച്ച് ഈ വര്‍ഷം ജനുവരിയില്‍ ഒരു മോഡല്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ മാനുവല്‍ തയ്യാറാക്കി എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. ജയില്‍ പരിസരത്തിനും പോലീസ് വകുപ്പിനും പുറത്ത് അനുയോജ്യമായ സൗകര്യം ഒരുക്കാന്‍ ഡി.എസ്.ജെയോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുമുണ്ട്. പോലീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ ഈ സംവിധാനം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ഡിസ്‌പെന്‍സേഷന്‍ സൃഷ്ടിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും വിസയും പാസ്‌പോര്‍ട്ടും കാലഹരണപ്പെട്ട വിദേശികളെയും പാര്‍പ്പിക്കുന്നതിനാണ് ഈ കേന്ദ്രം ഉദ്ദേശിച്ചത്. വിദേശ വംശജരായ അണ്ടര്‍ ട്രയല്‍ തടവുകാരെയും ഇവിടെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി നാടുകടത്തലിനായി കാത്തിരിക്കുന്നവരെയും ഈ സൗകര്യത്തിലേക്ക് മാറ്റിയേക്കും. കേന്ദ്രം സ്ഥാപിക്കുന്നതിന് വകുപ്പിന് ഇതുവരെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു ഫണ്ടും ലഭിച്ചിട്ടില്ല. എന്നിരുന്നാലും സംസ്ഥാന സര്‍ക്കാരിന് ലഭ്യമായ ഫണ്ട് ഇതിനായി ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment