കസാഖ്സ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു; 14 പേരുടെ മരണം സ്ഥിരീകരിച്ചു

27xp-kazakhstan-1sub-jumboഅല്‍മാട്ടി: കസാഖ്സ്ഥാനിലെ അല്‍മാട്ടി വിമാനത്താവളത്തിൽ നിന്ന് 100 പേരുമായി പറന്നുയർന്ന വിമാനം തകര്‍ന്നുവീണു. ബെക്ക് എയര്‍ വിമാനമാണ് പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെ അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22-ന്  അല്‍മാട്ടി വിമാനത്താവളത്തിനു സമീപമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ 14 പേരുടെ മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അല്‍മാട്ടിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തകര്‍  ആശുപത്രിയിലേയ്ക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.


Print Friendly, PDF & Email

Related News

Leave a Comment