യു.പി.യില്‍ പോലീസിന്റെ ഗുണ്ടായിസം; മുസ്ലീങ്ങള്‍ക്കെതിരെ വ്യാപക ആക്രമണം

824784-744gpmrlvn6o7wcpvdcz8jxeo1xvnrsu8eq7200303ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) രാജ്യത്തുടനീളം പ്രതിഷേധം തുടരുന്നതിനിടെ, ഒരു വിയോജിപ്പുപോലും അനുവദിക്കാത്ത സംസ്ഥാനമായി ഉത്തര്‍പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആയിരക്കണക്കിനാളുകളെ തടവിലാക്കുകയും മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയും നിയമവിരുദ്ധമായി ആളുകളെ വെടിവയ്ക്കുകയും ചെയ്യുന്നതായി വനിതാ അവകാശ പ്രവര്‍ത്തക കവിതാ കൃഷ്ണന്‍ പറഞ്ഞു.

നിലവിലെ കണക്കുകള്‍ പ്രകാരം 25 പേരാണ് പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും യു.പിയിലാണ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് പൊലീസ് കസ്റ്റഡിയിലും ക്രൂരപീഡനങ്ങള്‍ നേരിടേണ്ടിവന്നു. പ്രത്യേക മതവിഭാഗത്തെ തിരഞ്ഞുപിടിച്ച് പൊലീസ് വേട്ടയാടുകയായിരുന്നുവെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് നടപടിയെക്കുറിച്ച് സുപ്രിം കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം കത്തിപ്പടര്‍ന്ന സംസ്ഥാനമാണ് യുപി. എട്ടുവയസുകാരനുള്‍പ്പെടെ ഇരുപത് പേര്‍ കൊല്ലപ്പെട്ടു. പലയിടങ്ങളിലും പ്രകോപനങ്ങളൊന്നുമില്ലാതെയാണ് പൊലീസ് വെടിയുതിര്‍ത്തതെന്ന് എഴുപത് മനുഷ്യാവകാശ സംഘടനകള്‍ തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. മുട്ടിന് താഴെ വെടിവയ്ക്കണമെന്ന അടിസ്ഥാനനിയമം പോലും പാലിച്ചില്ല. കസ്റ്റഡിയിലെടുത്തവരെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി, ചികിത്സ നിഷേധിച്ചു. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം
വൈകിപ്പിച്ചു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ അടക്കം ചെയ്തു. കല്ല്യാണ വീടുകളിലടക്കം അതിക്രമിച്ചുകയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബിജ്നോറില്‍ വീടുകളില്‍ റെയ്ഡിനെത്തുന്ന പൊലീസുകാര്‍ 13ഉം 17ഉം വയസ്സുള്ള കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വനിതാ പ്രതിഷേധക്കാരെ ലാത്തികൊണ്ട് അടിക്കുകയും മറ്റും ചെയ്തിരുന്നു. അതേസമയം, ഉത്തര്‍പ്രദേശില്‍ നടക്കുന്നത് ഭരണകൂടഭീകരതയാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബോളിവുഡ് താരങ്ങളായ സ്വര ഭാസ്കറും സീശാന്‍ അയൂബും ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment