Flash News

മാഗിനു പുതിയ സാരഥികള്‍

December 27, 2019 , ജീമോന്‍ റാന്നി

MAGHഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ ( മാഗ്) 2020 പ്രവര്‍ത്തന വര്ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബര്‍ 18 നു ബുധനാഴ്ച മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസില്‍ കൂടിയ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഐക്യ കണ്‌ഠേന തെരഞ്ഞെടുപ്പുകള്‍ നടന്നത്.

ഡിസംബര്‍ 7 നു നടന്ന വീറും വീശിയും നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പില്‍ ഡോ. സാം ജോസഫ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും 2 ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളെയും അന്ന് തെരഞ്ഞെടുത്തിരുന്നു.

2020 ലെ മാഗ് ഭാരവാഹികള്‍; പ്രസിഡണ്ട് സാം ജോസഫ്, വൈസ് പ്രസിഡണ്ട് റജി ജോണ്‍, സെക്രട്ടറി മാത്യുസ് മുണ്ട യ്കല്‍, ട്രഷറര്‍ ജോസ്.കെ.ജോണ്‍, ജോയിന്റ് സെക്രട്ടറി ജോജി ജോസഫ്, ജോയിന്റ് ട്രഷറര്‍ ആന്‍ഡ് ഫസിലിറ്റി മാനേജര്‍ മോന്‍സി കുര്യാക്കോസ്, പിആര്‍ഓ തോമസ് വര്‍ക്കി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിബി.എന്‍.റോയി, മെമ്പര്‍ഷിപ് ഫിലിപ്പ് സെബാസ്റ്റ്യന്‍, സീനിയര്‍ സിറ്റിസണ്‍ ഏബ്രഹാം തോമസ്, വിമന്‍സ് ചെയര്‍ ലിറ്റില്‍ ജോസ്, യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് മെവിന്‍ ജോണ്‍ ഏബ്രഹാം, ബില്‍ഡിങ് കമ്മിറ്റി ബോബി കണ്ടത്തില്‍, എഡ്യൂക്കെഷന്‍ ബാബു ചാക്കോ, വെബ്‌സൈറ്റ് ആന്‍ഡ് കള്‍ച്ചറല്‍ അക്കു.സി.കോശി.

ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: തോമസ് ചെറുകര , ശശിധരന്‍ നായര്‍,ജോഷ്വ ജോര്‍ജ്, മാര്‍ട്ടിന്‍ ജോണ്‍, ജോണ്‍ കുന്നക്കാട്ട്, എം.ജി.മാത്യു.

മലയാളി അസോസിയേഷന്റെ കഴിഞ്ഞ 32 വര്‍ഷങ്ങളായി മാഗിനെ ഉയരങ്ങളി ലെത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി രേഖപ്പെടുത്തന്നതോ ടൊപ്പം ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഹൂസ്റ്റണിലെ എല്ലാ മലയാളികളുടെയും അകമഴിഞ്ഞ പിന്തുണ ആവശ്യമുണ്ടെന്നും കൂടുതല്‍ ആളുകള്‍ മെമ്പര്‍ഷിപ് എടുത്തു സംഘടനയെ ശക്തിപെടുത്താന്‍ സഹായിക്കണമെന്നും പ്രസിഡണ്ട് സാം ജോസഫ്, വൈസ് പ്രസിഡണ്ട് റജി ജോണ്‍, സെക്രട്ടറി മാത്യുസ് മുണ്ടക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top