ഗോത്രവര്‍ഗക്കാര്‍ക്കൊപ്പം ചുവടുകള്‍ വെച്ച് രാഹുല്‍ ഗാന്ധി; വീഡിയോ

a_8റായ്പൂര്‍: ഗോത്രവര്‍ഗക്കാര്‍ക്കൊപ്പം പരമ്പരാഗത നൃത്തത്തിന് ചുവടുകള്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ദേശീയ ആദിവാസി നൃത്ത മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു രാഹുലിന്റെ നൃത്തം. വേദിയില്‍ കലാകാരന്‍മാര്‍ക്കൊപ്പം രാഹുല്‍ നൃത്തം വെയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഗോത്രവര്‍ഗക്കാരുടെ തലപ്പാവണിഞ്ഞ് ചെണ്ടപോലുള്ള വാദ്യോപകരണവും കയ്യിലേന്തിയുള്ള രാഹുലിന്റെ നൃത്തം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment