Flash News

ഇന്നത്തെ നക്ഷത്ര ഫലം (28-12-2019)

December 28, 2019

daily-horoscope-december-19-star-sign-astrology-star-sign-zodiac-today-1218923അശ്വതി: ദമ്പതികളുടെ ആഗ്രഹങ്ങള്‍ സഫലമാകും. വ്യവസ്ഥകള്‍ പാലിക്കും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. അസുഖങ്ങളാല്‍ അവധിയെടുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. അര്‍ഹമായ പൂര്‍വ്വികസ്വത്ത് ലഭിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകും.

ഭരണി: അർധമനസോടുകൂടി പ്രത്യേകവിഭാഗത്തിന്‍റെ ചുമതല ഏറ്റെടുക്കും. വിപണന വിതരണ മേഖലകളില്‍ മാന്ദ്യം അനുഭവപ്പെടും. ഉത്സാഹവും ഉന്മേഷവും പ്രവര്‍ത്തനക്ഷമതയും കുറയും.

കാര്‍ത്തിക: പുത്രപൗത്രാദികളോടൊപ്പം ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അവതരണശൈലിയില്‍ അബദ്ധങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം.

രോഹിണി: കുടുംബാംഗങ്ങളോടൊപ്പം പുണ്യതീര്‍ത്ഥയാത്രയ്ക്ക് യോഗമുണ്ട്. ഔദ്യോഗിക മായി അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കാന്‍ നിയമസഹായം തേടും. ഭയഭക്തി ബഹുമാനത്തോടുകൂടിയുളള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും.

മകയിരം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. സംതൃപ്തിയാകും വിധത്തില്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

തിരുവാതിര: കുടുംബാംഗങ്ങളോടൊപ്പം പുണ്യതീര്‍ത്ഥ-വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. പുത്രപൗത്രാദികളുടെ ആഗമനം ആത്മവിശ്വാസത്തിന് വഴിയൊരുക്കും. മംഗളവേളയില്‍ വെച്ച് വിശിഷ്ടവ്യക്തികളെ പരിചയപ്പെടാനിടവരും.

പുണര്‍തം: കൂടുതല്‍ വിസ്തൃതിയുളള ഗൃഹം വാങ്ങാന്‍ ധാരണയാകും. വാര്‍ഷികാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അസുഖങ്ങള്‍ ഉണ്ടോ എന്ന ആധി വർധിക്കും.

പൂയ്യം: ക്ലേശകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മഹദ്‌വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകർത്താന്‍ തയാറാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കും. പദ്ധതിആസൂത്രണങ്ങളില്‍ ലശ്രക്ഷ്യപ്രാപ്തി കൈവരിക്കും.

ആയില്യം: ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുവഴി നീക്കിയിരുപ്പ് ഉണ്ടാകും. സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതി കൈവരും. അവധിയാണെങ്കിലും ജോലിചെയ്യേണ്ടതായി വരും. പ്രതികരണശേഷി വർധിക്കും.

മകം: ദമ്പതികളുടെ ആഗ്രഹങ്ങള്‍ പൂത്തീകരിക്കും. വ്യവസ്ഥകള്‍ പാലിക്കും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. സമ്മാനപദ്ധതികളിലും മത്സരങ്ങളിലും വിജയിക്കും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരം വന്നുചേരും.

പൂരം: പുത്രപൗത്രാദികളുടെ ആഗമനത്താല്‍ ആശ്വാസം തോന്നും. ചുമതലകള്‍ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. മാതാവിന് അസുഖങ്ങള്‍ വർധിക്കും.

ഉത്രം: തൃപ്തിയായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതി കൈവരും. ബന്ധുവിന്‍റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കേണ്ടതായി വരും. ഗൃഹം വാങ്ങാന്‍ ധാരണയാകും.

അത്തം: സഹോദരസഹായമുണ്ടാകും. അശ്രാന്തപരിശ്രമത്താല്‍ പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. ഏറെക്കുറെ പണിപൂര്‍ത്തിയായ ഗൃഹത്തില്‍ താമസിച്ച് തുടങ്ങും. ഉത്തരവാദിത്വങ്ങള്‍ വർധിക്കും.

ചിത്തിര: സഹപ്രവര്‍ത്തകരോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. ഉദ്യോഗത്തില്‍ അധികാരപരിധി വർധിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും.

ചോതി: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. നവദമ്പതികളെ ആശിര്‍വദിക്കാന്‍ അവസരമുണ്ടാകും. അതിഥിസത്കാരത്തിന് അധികചെലവ് അനുഭവപ്പെടും. പുതിയ പ്രവര്‍ത്തനമേഖലകള്‍ക്ക് തുടക്കംകുറിക്കും.

വിശാഖം: യാത്രാവേളയില്‍ രേഖകള്‍ നഷ്ടപ്പെടുവാനിടയുണ്ട്. പ്രത്യേകസാഹചര്യങ്ങളാല്‍ ഉത്സവാഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. ദു:സ്വപ്നദര്‍ശനത്താല്‍ ആധി വർധിക്കും. ആശയങ്ങള്‍ യാഥാർഥ്യമാകും.

തൃക്കേട്ട: വാഹനം മാറ്റിവാങ്ങാനിടവരും. സംതൃപ്തിയുള്ള ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. നിര്‍ത്തിവെച്ച കര്‍മ്മപദ്ധതികള്‍ പുനരാരംഭിക്കും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.

മൂലം: ഏകാഭിപ്രായത്തോടുകൂടിയ ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. വിവിധങ്ങളായ പ്രവൃത്തികള്‍ മനസംതൃപ്തിയോടുകൂടി ചെയ്തുതീര്‍ക്കും. പുത്രപൗത്രാദികളോടൊപ്പം പുണ്യതീര്‍ത്ഥയാത്രയ്ക്ക് അവസരം വന്നുചേരും.

പൂരാടം: സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ഔദ്യോഗികമായി സമ്മർദം വർധിക്കും.

ഉത്രാടം: സാഹചര്യങ്ങള്‍ക്കനുസരിച്ച് ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കും. ഈശ്വരാരാധനകളാല്‍ മനസമാധാനമുണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കും.

തിരുവോണം: വിജ്ഞാനപ്രദമായ വിഷയങ്ങള്‍ പങ്കുവെക്കാന്‍ അവസരമുണ്ടാകും. സഹപാഠികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകും. പഠിച്ചവിഷയ ത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.

അവിട്ടം: ശുഭസൂചകങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുസഹായമുണ്ടാകും.

ചതയം: ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം ഉണ്ടാകും. ചെലവിനങ്ങള്‍ക്ക് നിയന്ത്രണം വേണം. വികസന പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കും. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതനാകും.

പൂരോരുട്ടാതി: ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകർത്താന്‍ പരമാവധി പ്രയത്നിക്കും. അതുല്യ പ്രതിഭകളുമായുളള ആത്മബന്ധം പുതിയ ആശയങ്ങള്‍ക്ക് വഴിയൊരുക്കും. കുടുംബജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.

ഉത്രട്ടാതി: യുക്തമായസമീപനം പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ ഉപകരിക്കും. സഹപ്രവര്‍ത്തകരോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരം വന്നുചേരും. ക്രിയാത്മക നടപടികളില്‍ ആത്മാർഥമായി പ്രയത്നിക്കും.

രേവതി: നിർണായക തീരുമാനങ്ങള്‍ക്ക് വിദഗ്ധ നിർദേശം തേടും. സുവ്യക്തമായ നിലപാട് പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ ഉപകരിക്കും. പുത്രന് ധനദുര്‍വ്യയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top