‘അവന് പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാച്ചുക്കളുടെയുംമേല് അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗങ്ങള്‍ സുഖപ്പെടുത്താനുമായി അവന് അവരെ അയച്ചു. ലൂക്കാ 9 :12
ന്യൂജേഴ്സി: അനുഗ്രഹീത വചന പ്രഘോഷകനും, സൗഖ്യ വിടുതല്‍ ശുശ്രൂഷകനും , അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറും ആയ ഫാ. ഡൊമിനിക് വളമനാല്‍ നയിക്കുന്ന ‘കൃപാഭിഷേകധ്യാനം 2020’ ജൂണ്‍ 19, 20, 21 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ന്യൂജേഴ്സിയില്‍ നടക്കും.
ന്യൂജേഴ്സിയലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയമാണ് ‘കൃപാഭിഷേകധ്യാനം 2020’ ന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 19 , 20 , 21 തീയതികളില്‍ രാവിലെ 9.00 മണി മുതല്‍ വെകുന്നേരം 5 മണി വരെയാണ് ധ്യാനം നടക്കുക.
ധ്യാനശുശ്രൂഷകളോടനുബന്ധിച്ചു കൈകെവയ്പു പ്രാര്‍ഥനകളും രോഗശാന്തി ശുശ്രൂഷകളും ഉണ്ടായിരിക്കും. അണക്കര ടീം ആയിരിക്കും ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം കൊടുക്കുന്നത്.
കുടുംബങ്ങളുടെ ആന്തരിക പരിവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന ഈ ധ്യാനശുശ്രൂഷാപരിപാടികളിലൂടെ പിതാവായ ദെവത്തിന്റെ ആശ്ലേഷത്തില്‍ അമരാന്‍, ഈശോയുടെ സ്നേഹസാന്നിധ്യം അനുഭവിക്കാന്‍, പരിശുദ്ധാത്മാവിന്റെ മധുര സ്വരം ശ്രവിക്കാന്‍.. ആത്മാഭിഷേകത്തിന്റെ അഗ്നിയാല്‍ ജ്വലിക്കാന്‍ ലഭിക്കുന്ന ഈ അസുലഭാവസരം പ്രയോജനപ്പെടുത്താന്‍ ഇടവക വികാരി റവ.ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരനും, ട്രസ്റ്റിമാരും എല്ലാവരേയും സ്നേഹപുരസ്സരം സ്വാഗതം ചെയ്യുന്നു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ Retreat.StThomasSyroNJ.org എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒരാള്‍ക്ക് (14 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍) 30 ഡോളറാണ് രജിസ്ട്രേഷന് ഫീ നിശ്ചയിച്ചിരിക്കുന്നത്. സീറ്റുകള്‍ പെട്ടെന്ന് തീരുന്നതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനേഷ് ജോസഫ് (കോഓര്‍ഡിനേറ്റര്‍) 201 978 9828, ടോം പെരുമ്പായില്‍ (കോഓര്‍ഡിനേറ്റര്‍) 646 326 3708, മേരിദാസന്‍ തോമസ് (കോഓര്‍ഡിനേറ്റര്‍) 201 912 6451, ആനിയമ്മ വേങ്ങത്തടം (കോഓര്‍ഡിനേറ്റര്‍) 732 485 7776, ഷൈന്‍ സ്റ്റീഫന്‍ (കോഓര്‍ഡിനേറ്റര്‍) 908 591 9623, ജസ്റ്റിന് ജോസഫ് (ട്രസ്റ്റി) 732 762 6744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 732 690 3934, ടോണി മങ്ങന് (ട്രസ്റ്റി) 347 721 8076, മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) 908 400 2492.
ഇവിടെ രജിസ്റ്റര്‍ ചെയ്യാം: Retreat.StThomasSyroNJ.org
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply