Flash News

ക്രൈസ്തവര്‍ക്കെതിരെയുള്ള ആഗോളഭീകരത എതിര്‍ക്കപ്പെടണം: ലെയ്റ്റി കൗണ്‍സില്‍

December 28, 2019 , സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

logoകൊച്ചി: ക്രൈസ്തവര്‍ക്കെതിരെയുള്ള ആഗോളഭീകരതയുടെ ബാക്കിപത്രമാണ് നൈജീരിയയില്‍ ക്രിസ്തുമസ് ദിനത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയെന്നും ഇതിനെതിരെ ലോകസമൂഹത്തിന്റെ മനഃസാക്ഷിയുണരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവായ മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്നവരും ഭീകരതയ്‌ക്കെതിരെ വാചകക്കസര്‍ത്തു നടത്തുന്നവരും ക്രൈസ്തവര്‍ ഐഎസ് ഭീകരന്മാരാല്‍ കൊലചെയ്യപ്പെടുമ്പോള്‍ മൗനവ്രതത്തിലായിരിക്കുന്നത് ദുഃഖകരമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവരെ ജീവനോടെ കുഴിച്ചുമൂടിയതും തലയറുത്തതും ശ്രീലങ്കയില്‍ ബോംബുസ്‌ഫോടനത്തിലൂടെ കൊന്നൊടുക്കിയതും ഇനിയും മറക്കാറായിട്ടില്ല. ഇത്തരം ഭീകരപ്രസ്ഥാനങ്ങളുടെ ഇടത്താവളമായി മതേതരത്വം മുറുകെപ്പിടിക്കുന്ന ഇന്ത്യയെ ഒരിക്കലും വിട്ടുകൊടുക്കാനാവില്ല. രാജ്യനിയമങ്ങള്‍ മാനിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മതങ്ങളേയും വിശ്വാസങ്ങളെയും ഉപകരണങ്ങളാക്കി ജനങ്ങളെ തെരുവിലിറക്കുന്നത് അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണ്.

ജാതി മത വര്‍ഗ്ഗീയ വികാരങ്ങളുയര്‍ത്തി അധികാരനേട്ടങ്ങള്‍ക്കായി നിരപരാധികളെ മരണത്തിലേയ്ക്ക് തള്ളിവിടുന്ന അരക്ഷിതാവസ്ഥയ്ക്ക് ഇന്ത്യയില്‍ അവസാനമുണ്ടാകണമെന്നും ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന നീചവും അതിക്രൂരവുമായ ആഗോളഭീകരതയ്‌ക്കെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും പൊതുസമൂഹം മുന്നോട്ടുവരണമെന്നും വി.സി,സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top