പുലാപ്പറ്റ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ വിഭജിച്ച് ഒരു മതവിഭാഗത്തിന് പൗരത്വം നിഷേധിക്കുന്ന ഭരണകൂട നിലപാടുള്‍ക്കെതിരെ ആയിരങ്ങള്‍ അണിനിരന്ന് പുലാപ്പറ്റ ജനകീയ സമിതി സംഘടിപ്പിച്ച ബഹുജന റാലിയില്‍ പ്രതിഷേധമിരമ്പി. പുലാപ്പറ്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിയാണ് പൗരത്വ നിയമത്തിന് എതിരെ നടന്നത്.
കോണിക്കയില് നിന്ന് ആരംഭിച്ച ബഹുജന റാലി പുലാപ്പറ്റയില്‍ സമാപിച്ചു. സമൂഹത്തിലെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ജനങ്ങള്‍ റാലിയില്‍ അണിനിരന്നു. എന്‍.ആര്.സി., സി.എ.എ നിയമങ്ങളിലൂടെ ഭരണകൂടം ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ഭിന്നിപ്പിക്കല്‍ ശ്രമങ്ങളെ പരാജയപ്പെടുത്തി ജനങ്ങള്‍ ഒറ്റക്കെട്ടായി ഭരണഘടനാവിരുദ്ധമായ ഈ നിയമങ്ങള്‍ക്കെതിരെ നിലകൊള്ളും എന്ന സന്ദേശമാണ് റാലിയില്‍ ഉയര്‍ത്തിപ്പിടിച്ചത്.
എന്‍ആര്‍സി, സി.എ.എക്ക് എതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും, രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാനും, ഭരണഘടനയുടെ സംരക്ഷണത്തിനും പുലാപ്പറ്റയിലേ ബഹുജനം ഇനിയും ഒത്തുചേരും എന്ന പ്രഖ്യാപനം കൂടിയായിരുന്നു ഭരണഘടന സംരക്ഷണ ബഹുജനറാലി.
ഇന്ത്യന്‍ പതാകക്കു കീഴില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നടന്ന റാലിയില്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴങ്ങി. എന്‍.ആര്.സി, സി.എ.എ വിരുദ്ധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. ജനപ്രതിനിധികള്‍, രാഷ്ട്രീയമത സംഘടനാ നേതാക്കള്‍, മഹല്ല് ഭാരവാഹികള്‍, മതമേലധ്യക്ഷന്മാര്, വ്യാപാരി നേതാക്കള്‍, തൊഴിലാളി സംഘടന നേതാക്കള്‍, ഓട്ടോ ടാക്സി യൂണിയന് നേതാക്കള്‍, ക്ലബ് ഭാരവാഹികള്‍, സാംസ്ക്കാരിക കലാ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി നേതാക്കള്‍ യുവജന സംഘടന നേതാക്കള്‍ എന്നിവര്‍ നേതൃത്വം ബഹുജന റാലിക്ക് നേതൃത്വം നല്കി. രാഷ്ട്രീയ നേതാക്കളും പണ്ഡിതന്മാരും റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply