Flash News

ലോക കേരള സഭയിലേക്കു വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട സുനില്‍ തെമറ്റത്തിന് ഇന്ത്യ പ്രസ് ക്ലബിന്‍റെ അഭിനന്ദനം

December 28, 2019 , ജോര്‍ജി വറുഗീസ്

IMG_0589ലോക കേരള സഭയിലേക്കു വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട സുനില്‍ തെമറ്റത്തിന് ഇന്ത്യ പ്രസ് ക്ലബ് ഫ്ലോറിഡാ ചാപ്റ്റര്‍ അഭിനന്ദനം രേഖപ്പെടുത്തി. പ്രസ് ക്ലബ് ചാപ്റ്റര്‍ പ്രസിഡന്‍റായും നാഷണല്‍ സെക്രട്ടറിയായും സ്തുത്യര്‍ഹമായ സേവനം ചെയ്ത ആളാണ് സുനില്‍. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ ലോക കേരള സഭാംഗമായി താന്‍ ചെയ്ത വിലപ്പെട്ട സേവനത്തിന് അംഗീകാരമാണ് ഈ പുനര്‍നിയമനം എന്ന് പ്രസ് ക്ലബ് ഫ്ലോറിഡ ചാപ്റ്റര്‍ പ്രസിഡന്‍റ് മാത്യു വര്‍ഗീസ് പ്രസ്താവിച്ചു.

ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 1, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്സില്‍ ചേരും. ലോക കേരള സഭയുടെ നിയമാവലി പ്രകാരം അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ വിരമിക്കുന്നതും പുതിയ ആളുകളെ തെരഞ്ഞെക്കുന്നതും ആണ്.

കേരളത്തിന്‍റെ വളര്‍ച്ചയിലും വികസന പ്രവര്‍ത്തനത്തിലും പ്രവാസികളുടെ പങ്കു ഉറപ്പു വരുത്താനാണ് ലോക കേരള സഭ എന്ന ആശയം നടപ്പിലാക്കിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലോകമാസകലമുള്ള രാജ്യങ്ങളിലും ഉള്ള ജനപ്രധിനിധികളാണ് ലോക കേരള സഭയുടെ അംഗങ്ങള്‍.

അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2022-23 കാലയളവിലേക്കുള്ള നിയുക്ത പ്രസിഡന്റായി തെരഞ്ഞെടുത്തിട്ടുള്ള ആളാണ് സുനില്‍. മലയാളി എക്സ്പ്രസ്.കോം പത്രത്തിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് ആണ്.

2008ല്‍ ഇന്ത്യ പ്രസ് ക്ലബ് ഫ്ളോറിഡ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, 2010ല്‍ ഫ്ളോറിഡ ചാപ്റ്റര്‍ പ്രസിഡന്‍റ്, 2012ല്‍ നാഷണല്‍ ട്രഷറര്‍, 2018ല്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന വണ്‍ ഡോളര്‍ റെവല്യൂഷന്‍ യു.എസ്.എ യുടെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ കൂടിയാണ് സുനില്‍.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top