ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ഗർണ്ണർക്കെതിരെ കരിങ്കൊടി പ്രതിഷേധം

Kerala_Governor_EPSകണ്ണൂര്‍: ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കേരളാ ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ യൂത്ത്കോൺഗ്രസ്-കെഎസ്‍യു പ്രവർത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാന്‍ ഗവർണ്ണര്‍ കണ്ണൂർ സർവകലാശാലയിലേക്ക് വരും വഴിയാണ് പൗരത്വ ഭേഭഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണ്ണറെ മാറ്റി നിര്‍ത്തണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച്  പ്രസ്താവന നടത്തിയ ഗവർണ്ണർക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഗവർണ്ണർ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് കെ സുധാകരൻ എംപിയും കണ്ണൂർ കോർപ്പറേഷൻ മേയറും ദേശീയ ചരിത്ര കോൺഗ്രസിൽ നിന്ന് വിട്ട് നിന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment