രണ്ടു പതിറ്റാണ്ട് നീണ്ട അവരുടെ മോഹം സഫലമായി; കൊച്ചനിയനും ലക്ഷ്മിയമ്മാളും വൃദ്ധസദനത്തില്‍ വിവാഹിതരായി

824920-5351es7ftqljfpdqh9p2r5y5f6xpzxrjoeim2278255ഇരുപതുവര്‍ഷത്തെ സ്‌നേഹം അറുപത്തിയേഴുകാരന്‍ കൊച്ചനിയനെയും അറുപത്തിയാറുകാരി ലക്ഷ്മിയമ്മാളിനെയും കാലം ഇന്ന് ഒരുമിപ്പിച്ചു. സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ വിവാഹിതരാകുന്ന ആദ്യ അന്തേവാസികളെന്ന ഇരട്ടിമധുരവും ഇതോടെ ഇവര്‍ക്കു സ്വന്തം. രാമവര്‍മപുരം ഗവ. വൃദ്ധസദനത്തില്‍ നടന്ന ചടങ്ങില്‍ അന്തേവാസികള്‍ കൂട്ടിവച്ചുണ്ടാക്കിയ സമ്പാദ്യത്താല്‍ വാങ്ങിയ താലിമാല അമ്മാളിന്റെ കഴുത്തില്‍ കൊച്ചനിയന്‍ അണിഞ്ഞു.

മന്ത്രി വി എസ് സുനില്‍കുമാര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. തൃശ്ശൂര്‍ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാള്‍ പതിനാറാം വയസില്‍ പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48 കാരനായ കൃഷ്ണയ്യര്‍ സ്വാമിയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു. സ്വാമിയുടെ പാചക സഹായിയായിരുന്നു കൊച്ചനിയന്‍. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവര്‍ താല്‍പര്യംകാണിച്ചില്ല. കൊച്ചനിയന്‍ പിന്നീട് വിവാഹിതനായെങ്കിലും വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യ മരിച്ചു. ഒന്നരവര്‍ഷംമുമ്പാണ് ലക്ഷ്മിയമ്മാള്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെത്തിയത്.

824921-old-mg3കൊച്ചനിയന്‍ അമ്മാളെ കാണനെത്താറുണ്ട്. ഇതിനിടെ ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയനെ ആശുപത്രിയിലും പിന്നീട് വയനാട് വൃദ്ധമന്ദിരത്തിലുമാക്കി. ഇവിടെവച്ച് ലക്ഷ്മിയമ്മാളെക്കുറിച്ച് പറഞ്ഞപ്പോള്‍ രണ്ടുമാസംമുമ്പാണ് രാമവര്‍മപുരത്ത് എത്തിച്ചത്. വൃദ്ധസദനങ്ങളില്‍ കഴിയുന്നവര്‍ക്ക് പരസ്പരം ഇഷ്ടമാണെങ്കില്‍ നിയമപരമായി വിവാഹം കഴിക്കാവുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നല്‍കിയതോടെയാണ് വിവാഹമെന്ന ഇരുവരുടെയും മോഹം സഫലമായത്.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജുഭാസ്‌കറിന്റെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് ചേര്‍ന്ന വൃദ്ധസദനംസൂപ്രണ്ടുമാരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ദമ്പതികള്‍ക്ക് താമസിക്കാന്‍ കപ്പിള്‍ റൂം വേണമെന്നും തീരുമാനിച്ചിരുന്നു. വൃദ്ധസദനം മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍, വൃദ്ധസദനം സൂപ്രണ്ട് വി ജി ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായി വിവാഹം.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment