2020 ലെ തെരഞ്ഞെടുപ്പില്‍ പിതാവ് വിജയിച്ചാല്‍ വൈറ്റ് ഹൗസില്‍ തുടരില്ലെന്ന് ഇവാങ്ക ട്രം‌പ്

ivankaവാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്‍റെ പിതാവ് വീണ്ടും വിജയിച്ചാല്‍ വൈറ്റ് ഹൗസിലെ തന്‍റെ റോളില്‍ തുടരില്ലെന്ന് ഇവാങ്ക ട്രം‌പ്.

സിബിഎസിന് നല്‍കിയ അഭിമുഖത്തിനിടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മകളും ഉപദേശകയുമായ ഇവാങ്കയോട് അടുത്ത വര്‍ഷം തലസ്ഥാനത്ത് തന്‍റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഫെയ്സ് ദി നേഷനോട് പറഞ്ഞത്, ‘എന്‍റെ കുട്ടികളും അവരുടെ സന്തോഷവുമാണ് എന്റെ ഒന്നാമത്തെ പരിഗണന’ എന്ന്.

ഇവാങ്കയ്ക്കും 38 കാരനുമായ ഭര്‍ത്താവ് ജാരെഡ് കുഷ്നറിനും മൂന്ന് മക്കളുണ്ട്: അറബെല്ല (8), ജോസഫ് (6), തിയോഡോര്‍ (3).

‘എന്‍റെ തീരുമാനങ്ങള്‍ എല്ലായ്പ്പോഴും എന്റെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ക്ക് പ്രഥമവും പ്രധാനവുമായി പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതിനാല്‍ അവരുടെ ആ ഉത്തരമാണ് എനിക്ക് പ്രധാനം,’ ഇവാങ്ക കൂട്ടിച്ചേര്‍ത്തു.

‘എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ ഇവിടെ വന്നതിന് ഒരു നിശ്ചിത ലക്ഷ്യമുണ്ടായിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഞാന്‍
കണ്ടുമുട്ടിയവര്‍ നമ്മള്‍ മറന്നുപോയവരെയാണ്. അതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ പ്രചാരണം നടത്തിയത്,’ സിബി‌എസിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ivanka1ഞങ്ങളിരുവരും വൈറ്റ് ഹൗസില്‍ ജോലി ചെയ്യാനായി 2017-ല്‍ കുടുംബവുമായി ന്യൂയോര്‍ക്കില്‍ നിന്ന് വാഷിംഗ്ടണിലേക്ക് താമസം മാറ്റി. ആദ്യമായി തലസ്ഥാനത്ത് എത്തിയപ്പോള്‍, താന്‍ ന്യൂയോര്‍ക്ക് വിടുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും ഇവാങ്ക പറഞ്ഞു. ‘ഒരു സന്ദര്‍ശകയെപ്പോലെ’ വാഷിംഗ്ടണ്‍ ഡിസിയില്‍ സമയം ചെലവഴിക്കാനാണ് തനിക്ക് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

പെയ്ഡ് ഫാമിലി ലീവ് പോളിസികള്‍, അപ്രന്‍റീസ്ഷിപ്പ്, സ്കില്‍ ബില്‍ഡിംഗ് പ്രോഗ്രാമുകള്‍ എന്നിവയില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എങ്കിലും വളരെയധികം ഞങ്ങള്‍ ചെയ്തു. അവയൊന്നും പര്യാപ്തമല്ല എന്ന് അറിയാമെങ്കിലും. വാഷിംഗ്ടണിലെത്തി ജോലികള്‍ ചെയ്യാന്‍ എനിക്ക് കഴിയുന്നുവെന്നത് എനിക്ക് കിട്ടിയ അംഗീകാരവും പദവിയുമാണ്,’ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

എന്നെ ഞാനാക്കിയ, എനിക്ക് വളരെയധികം നല്‍കിയ ഒരു രാജ്യത്തിന് തിരികെ എന്തെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്ക് അവിശ്വസനീയമാംവിധം ചാരിതാര്‍ത്ഥ്യമുണ്ട്, ഞാന്‍ എന്‍റെ പരമാവധി ചെയ്യുന്നു,’ അവര്‍ പറഞ്ഞു.

ഇംപീച്ച് ചെയ്യപ്പെടുന്ന ചരിത്രത്തിലെ മൂന്നാമത്തെ പ്രസിഡന്‍റായി മാറിയതില്‍ പിതാവിന് ആശങ്കയുണ്ടോ എന്ന് പ്രസിഡന്‍റിന്‍റെ മകളോട് ഈ ആഴ്ച ആദ്യം പുറത്തിറക്കിയ അഭിമുഖത്തിന്‍റെ ഒരു ഭാഗത്തില്‍ ചോദിച്ചിരുന്നു. അദ്ദേഹത്തെ അധികാരത്തിലേറ്റിയ 63 ദശലക്ഷത്തിലധികം വോട്ടര്‍മാരും അദ്ദേഹത്തെ ഊര്‍ജ്ജസ്വലനാക്കി. പൂര്‍ണ്ണമായും പക്ഷപാതപരമായ ഇംപീച്ച്മെന്‍റ് ആണെന്നാണ് ഇവാങ്ക ട്രം‌പിന്റെ അഭിപ്രായം.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment